Business

സാധനങ്ങൾ 10 മിനിറ്റിൽ വീട്ടിലെത്തും ; മലയാളിയുടെ ‘കിരാന പ്രോ’ സ്റ്റാർട്ടപ്പ്

കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ മടിയുള്ളവരാണ് നമ്മളിൽ മിക്ക ആളുകളും. വീട്ടാവശ്യത്തിനുള്ള സാധനങ്ങളെല്ലാം ഇത്തരക്കാർ ഓൺലൈൻ ആണ് ഓർഡർ ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ സൂപ്പർമാർക്കറ്റുകളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോ മുകളും വന്നതോടെ നമ്മുടെ തൊട്ടടുത്തുള്ള പലചരക്ക് കടകളുടെ കച്ചവടം കുറഞ്ഞു. എന്നാൽ, ഇത്തരം പലചരക്ക് കടകളിൽനിന്ന് 10 മിനിറ്റുകൊണ്ട് സാധനങ്ങൾ ലഭ്യമാക്കുന്ന ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമുമായി കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

തൃശ്ശൂർ സ്വദേശി ദീപക് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ‘കിരാന പ്രോ’ (kirana. pro) എന്ന സ്റ്റാർട്ടപ്പാണ് ഉപ ഭോക്താക്കൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ വളരെ വേഗത്തിൽ വീട്ടിൽ ലഭ്യമാക്കും. 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിൽ എത്തും എന്നതാണ് പ്രത്യേകത. അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതോടൊപ്പം നമുക്ക് ചുറ്റുമുള്ള പലവ്യഞ്ജന വ്യാപാരികളുടെ പ്രശ്നത്തിന് കൂടി പരിഹാരം കണ്ടെത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

സ്ഥാപനത്തിന്റെ ആസ്ഥാനം തൃശൂർ ആണെങ്കിലും ബെംഗളൂരു നഗരത്തിലാണ് കിരാന പ്രോയുടെ സേവനം ആദ്യം എത്തിയിരിക്കുന്നത്. ഓൺലൈൻ പണമിടപാടുകളിൽ വലിയ മാറ്റം കൊണ്ടുവന്ന യുപിഐ മാതൃകയിൽ ഇ-കൊമേഴ്സ‌് രംഗത്ത് കേന്ദ്രം നടപ്പാ ക്കിയ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒ.എൻ.ഡി.സി.) എന്ന ശൃംഖലയുടെ അടിസ്ഥാനസൗകര്യ മാണ് കിരാന പ്രോ ഉപയോഗിച്ചിരിക്കുന്നത്.

പ്രോഡക്ട് വികസനം, വിപണി വികസനം, നിയമനങ്ങൾ എന്നിവയ്ക്കായി പ്രീ -സീഡ് ഫണ്ടിങ് റൗണ്ടിൽ മൂലധന സമാഹരണം നട ത്തിയിരിക്കുകയാണ് കമ്പനി. എത്ര തുകയാണ് സമാഹരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടർബോ സ്റ്റാർട്ട്. അൺപോപ്പുലർ വെഞ്ചേഴ്സ‌്, ബ്ലൂം ഫൗണ്ടഴ്‌സ് ഫണ്ട്, സ്റ്റോ ലെപ്പേർ ഡ് എന്നീ നിക്ഷേപക സ്ഥാ പനങ്ങളും യതീഷ് തൽ വാഡിയ, വികാസ് തനേജ എന്നീ ഏഞ്ചൽ നിക്ഷേപ കരുമാണ് പണമിറക്കിയിരിക്കുന്നത്.