Recipe

നാലുമണി ചായക്ക് ബെസ്റ്റ് ആണ് ഈ മുളക് ബജി

ചേരുവകൾ

ബജി മുളക് – 4 എണ്ണം
അരിപ്പൊടി – 2 ടേബിൾസ്പൂൺ
കായം – 1/4 ടീസ്പൂൺ
കടലമാവ് – 1 കപ്പ്
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബജ്ജി മുളക് ചെറുതായി വരഞ്ഞ് അതിനുള്ളിലെ അല്ലികൾ കളയുക. കടലമാവിൽ അരിപ്പൊടി, കാശ്മീരി മുളകുപൊടി, കായം, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. വെള്ളം അല്പാല്പം തെളിച്ച് മാവ് തയ്യാറാക്കുക. അധികം കട്ടിയോ അധികം ലൂസോ ആകാത്ത രീതിയിൽ വേണം മാവ് തയ്യാറാക്കാൻ. വരഞ്ഞ് വെച്ച മുളക് ഈ മാവിൽ നല്ലപോലെ മുക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക.