തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ് ഗ്രേഡ് പഞ്ചായത്താണ്. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്. ജൈവ വൈവിദ്ധ്യത്താല്‍ സമ്പന്നമായ അതിരപ്പള്ളിയെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് സൈലന്റ് വാലിയെന്ന് വിശേഷിപ്പിച്ചിരുന്നു. വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും അതിരപ്പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിരപ്പള്ളിയിലേതിന് സമാനമായ ജൈവവ്യവസ്ഥ കേരളത്തില്‍ മറ്റൊരിടത്തും കാണാനാകില്ല. ജന്തുജാലങ്ങളുടെ പറുദീസ വന്യജീവികള്‍ക്ക് പേരുകേട്ട പശ്ചിമഘട്ട മലനിരകള്‍ക്ക് സമീപമാണ് അതിരപ്പള്ളിയുടെ സ്ഥാനം.
അതിരപ്പള്ളി- വാഴച്ചാല്‍ മേഖല എന്നാണ് മലനിരകളുടെ ഈ ഭാഗം അറിയപ്പെടുന്നത്. ഈ വനമേഖലയില്‍ വംശനാശ ഭീഷണി നേരിടന്നതും അപൂര്‍വ്വവുമായ നിരവധി മൃഗങ്ങളും പക്ഷികളും അധിവസിക്കുന്നു. ആന സംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ദ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത് ഈ വനമേഖലയെയാണ്.വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പല്‍ പോലെയുള്ള നിരവധി പക്ഷികളെ ഇവിടെ കാണാം. ഇവയുടെ നാലു വ്യത്യസ്‌ത ഇനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഇക്കാരണത്താല്‍ ഇന്റര്‍നാഷണല്‍ ബേഡ് അസോസിയേഷന്‍ ഈ മേഖലയെ പ്രധാനപ്പെട്ട പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടം ജൈവവൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ്. അതുകൊണ്ട് മേഖലയെ ദേശീയ പാര്‍ക്കായോ വന്യജീവി സങ്കേതമായോ പ്രഖ്യാപിക്കണമെന്ന് ഏഷ്യന്‍ നേച്ചര്‍ ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്‌തിരിക്കുകയാണ്.
ഇവിടുത്തെ വനമേഖലയെ അഞ്ചായി തിരിച്ചിട്ടുണ്ട്. അതിരപ്പള്ളി, വാഴിച്ചല്‍, ചാര്‍പ്പ, കൊല്ലത്തിരുമേട്, ഷോളയാര്‍ എന്നിവയാണവ. എല്ലാ വെള്ളച്ചാട്ടങ്ങളിലേക്കും റോഡുകളും നടപ്പാതകളും ഉണ്ട്. എന്നിരുന്നാലും ഇതുവഴി പോകുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ചെറിയ വെള്ളച്ചാട്ടങ്ങളും പ്രദേശത്തെ പ്രധാന നദിയായ ചാലക്കുടി പുഴയും സന്ദര്‍ശിക്കാന്‍ മഴക്കാലമാണ് അനുയോജ്യം. ജീവിതം ആസ്വദിക്കാനും അനുഭവിക്കാനും പറ്റിയ ഇടമാണ് അതിരപ്പള്ളി. വെള്ളച്ചാട്ടങ്ങളുടെ നാട് ഇവിടുത്തെ കാടുകളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് കോഡറുകള്‍. കാട്ടില്‍ നിന്ന് തേന്‍, മെഴുക്, പനനൂറ്, ഏലയ്‌ക്ക, ഇഞ്ചി എന്നിവ ശേഖരിച്ചാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. ഇവിടേക്കുള്ള സന്ദര്‍ശനം ഈ ജനവിഭാഗത്തിന്റെ ജീവിതം അടുത്ത് കാണാനുള്ള അവസരം കൂടിയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് അതിരപ്പള്ളി. വ്യത്യസ്‌തതയാണ് അതിരപ്പള്ളിയുടെ മനോഹാരിതയെന്ന് നിസ്സംശയം പറയാം.
ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങള്‍ വെള്ളച്ചാട്ടങ്ങളാണ്. അതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് സന്ദര്‍ശന സമയം. ട്രക്കിംഗ്, നദീയാത്ര, പിക്‌നിക്, ഷോപ്പിംഗ് എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. അതിരപ്പള്ളിക്ക് സമീപം രണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഡ്രീംവേള്‍ഡ്, സില്‍വര്‍ സ്റ്റോം എന്നിയാണവ. ആഘോഷിച്ച് തിമിര്‍ക്കാനുള്ള അവസരമാണ് ഈ രണ്ട് പാര്‍ക്കുകളും നല്‍കുന്നത്. പ്രകൃതിയെ അടുത്തറിയാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും അതിരപ്പള്ളി നിങ്ങളെ സഹായിക്കും. മഴക്കാലത്തോ ശൈത്യകാലത്തോ ഇവിടം സന്ദര്‍ശിക്കുക. റോഡ് മാര്‍ഗ്ഗം അതിരപ്പള്ളിയില്‍ എത്തുക എളുപ്പമാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലോ റെയില്‍വെ സ്‌റ്റേഷനിലോ ഇറങ്ങിയ ശേഷവും നിങ്ങള്‍ക്ക് അതിരപ്പള്ളിയില്‍ എത്താം.
STORY HIGHLIGHTS: The waterfalls of Athirappalli are enchanting to anyone