Environment

രാജവെമ്പാലയെക്കാളും അപകടകാരി; ലോകത്തെ ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒന്ന് കേരളത്തിൽ | venomous-snake-is-among-top-five-dangerous-snakes-in-the-world

ചുരുട്ട മണ്ഡലിയാണ് ആ പാമ്പ്

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുതന്നെ മനുഷ്യർ ഇണക്കി വളർത്തുന്ന പല ജന്തുക്കളുണ്ട്. നായകൾ,​പൂച്ചകൾ,​ പശു,​ കുതിര ഇവയെയൊക്കെ നമ്മൾ വളർത്തിയെങ്കിൽ മനുഷ്യനുള്ളതിന് സമീപം ഇരപിടിച്ചും ആഹാരം കണ്ടെത്തിയും ജീവിക്കുന്ന ജന്തുക്കളുമുണ്ട്. അണ്ണാൻ,​ കാക്ക,​ മൂങ്ങ,​ മൈന,​ ഉപ്പൻ എന്നിവയെപ്പോലെ മനുഷ്യവാസമുള്ളതിന് സമീപം സാധാരണമായി കണ്ടുവരുന്ന ജീവികളാണ് പാമ്പുകൾ. രാജവെമ്പാലയും മൂർഖനുമല്ലനമുക്ക് ശല്യമുണ്ടാക്കുന്ന എലികളെയും ചില പക്ഷികളെയും ചെറുമൃഗങ്ങളെയും എന്തിന് പറയുന്നു മറ്റ് പാമ്പുകളെ വരെ സാധാരണയായി വലിയ പാമ്പുകൾ ആഹാരമാക്കും. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പാമ്പ് ഇനങ്ങളിൽ ഒന്ന് ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

വലിപ്പത്തിലും ഗാംഭീര്യത്തിലും മുന്നിലുള്ള രാജവെമ്പാലയോ, മൂർഖനോ, ശംഖുവരയനോ ഒന്നുമല്ല ആ പാമ്പ്. അണലി വർഗത്തിൽ പെട്ട Saw scaled wiper അഥവാ ചുരുട്ട മണ്ഡലിയാണ് ആ പാമ്പ്. ഈർച്ചവാൾ മണ്ഡലി എന്നെല്ലാം അറിയപ്പെടുന്ന ഈ പാമ്പ് കാണാൻ ഭംഗിയേറിയതാണ്.കേരളത്തിൽ കൂടുതൽ കണ്ണൂരും പാലക്കാട്ടുംഒരു പ്രത്യേകതരം ശബ്‌ദം ഇവ പുറപ്പെടുവിക്കാറുണ്ട്. ഇന്ത്യയിലും പാകിസ്ഥാനിലും ശ്രീലങ്കയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഇവയുണ്ട്. കേരളത്തിൽ ഇവയെ കൂടുതലായും കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് കാണുക. ചെങ്കല്ല് നിറഞ്ഞയിടങ്ങളിലും തരിശ് ഭൂമിയിലുമാണ് ചുരുട്ടമണ്ഡലികളെ കാണുക. നമ്മുടെ നാട്ടിലെ ബിഗ്‌ഫോർ വിഷപാമ്പുകളിൽ ഒന്നാണ് ചുരുട്ടമണ്ഡലി. ശംഖുവരയൻ. ചേനത്തണ്ടൻ എന്നിവയും ചുരുട്ടമണ്ഡലിയും മൂർഖനുമാണ് ബിഗ്ഫോർ പാമ്പുകൾ. ഇവയുടെ കടിയേറ്റാൽ 20 ശതമാനം മരണനിരക്ക് ഉണ്ട്.

ഒരിക്കൽ കടിച്ചാലും പിന്നെയും കടിക്കുന്ന സ്വഭാവക്കാരാണ് ഇവർ. ഒരുതവണ കടിച്ചാൽ 12 മില്ലിഗ്രാം വിഷം വരെ ശരീരത്തിലെത്തും. രാത്രിയാണ് ഇരതേടാൻ ഇഷ്‌ടം. ത്രികോണാകൃതിയിലാണ് ഇവയുടെ തല. ശരീരത്തിലെ ബ്രൗൺ,വെള്ള. കറുപ്പ് നിറങ്ങളെല്ലാം കാരണം രാത്രിയിൽ ഇവയെ മറ്റ് ജന്തുക്കൾക്ക് കാണാൻ എളുപ്പമല്ല. പക്ഷിക്കുഞ്ഞുങ്ങൾ, പല്ലി, തവളകൾ എന്നിവയെയാണ് സാധാരണ വേട്ടയാടാറ്. ശരീരം വളച്ചുപിടിച്ച ശേഷം അതിവേഗം ശക്തിയിൽ കടിക്കുന്നതാണ് ആക്രമണ രീതി.കൃഷിസ്ഥലങ്ങളിലും മറ്റും ഇത്തരത്തിൽ ഇരപിടിക്കാൻ എത്തുമ്പോഴാണ് മനുഷ്യന് പലപ്പോഴും അപകടമുണ്ടാകുന്നത്.വളരെയധികം ശക്തിയുള്ള ടോക്‌സിക് വെനമാണ് ഇവയിലുള്ളത്. മറ്റൊരു അപകടകാരിയായ പാമ്പായ മൂർഖനെക്കാൾ പലമടങ്ങ് വീര്യമേറിയതാണ് വിഷം. അഞ്ചിരട്ടിയിലേറെയാണ് വെനത്തിന്റെ ശക്തി. രക്തത്തെയാണ് വെനം ബാധിക്കുക. അതിവേഗം ചികിത്സ തേടിയില്ലെങ്കിൽ വൃക്കയെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. എന്നാൽ ഇവയുടെ കടിയ്‌ക്ക് ആന്റിവെനം ലഭ്യമാണ് എന്നത് ആശ്വാസകരമാണ്. ചുരുട്ട മണ്ഡലികൾ ഒരു കടിയിൽ 12 മില്ലിഗ്രാം വെനം കുത്തിവയ്‌ക്കുന്നു. ഇതിൽ അഞ്ച് മില്ലിഗ്രാം തന്നെ മുതിർന്നവർക്ക് ഏറെ അപകടകരമാണ് എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ലോകത്തിൽ ഏറ്റവുമധികം വെനമുള്ള പാമ്പുകളിൽ അഞ്ചാം സ്ഥാനത്താണ് ഇവ. ഓസ്ട്രേലിയയിൽ കാണുന്ന ഇൻലാന്റ് തായ്‌പാൻ, ബ്ളാക്ക് മാമ്പ. ബൂം‌സ്ളാംഗ്, ബ്ളൂ മലയൻ കോറൽ സ്‌നേക്ക് എന്നിവ കഴിഞ്ഞാൽ പിന്നീട് വെനമുള്ള പാമ്പാണിത്. ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന അത്യുഗ്ര വിഷമുള്ള പാമ്പാണ് ഇൻലാന്റ് തായ്‌പാൻ. കറുത്ത തലയും ബ്രൗണും ചാരനിറവും കലർന്ന ഉടലുമുള്ള ഇവ ഭീഷണിയുണ്ടെന്ന് തോന്നിയാൽ കടിക്കാൻ മടിക്കില്ല. ഒന്നിലേറെ തവണ കടിക്കുന്നതിനാൽ അപകടം ഉറപ്പാണ്.സബ് സഹാറ മേഖലയിലാണ് ബ്ളാക്ക് മാമ്പ പാമ്പുകളുടെ വാസം. കടുംനിറമാണ് ഇവയ്‌ക്ക് ആ പേരുവരാൻ കാരണം. ബ്രൗൺ,ചാര നിറത്തോട് ചേർന്ന പച്ചയാണ് ശരിക്കും നിറം. സാധാരണയായി മനുഷ്യനടുത്ത് എത്താൻ ഇഷ്‌ടമല്ലാത്ത ഇവ ഭീഷണി തോന്നിയാൽ രാജവെമ്പാലയെ പോലെ തല ഉയർത്തി നിൽക്കുകയും വായ പിളർത്തി ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യും. ഇവയിൽ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. കാരണം 12 കിലോമീറ്റർ വരെ വേഗത്തിൽ കുതിക്കാൻ ഇവയ്‌ക്ക് കഴിയും.coral-snakeബുംസ്ളാംഗ് ദക്ഷിണാഫ്രിക്കയിൽ കാണപ്പെടുന്ന പാമ്പാണ്. മരച്ചില്ലകളെന്ന് തോന്നുന്ന രീതിയിലിരുന്ന് ഇരയെ കടന്നാക്രമിക്കുന്നതാണ് ഇവയുടെ രീതി. കാണാൻ ഏറെ ഭംഗിയുള്ള കടുത്ത ന്യൂറോടോക്‌സിക് വെനമുള്ള ബ്ളൂ മലയൻ കോറൽ സ്‌നേക്ക് കടിച്ചാൽ ശരീരം തളർച്ചയുണ്ടാകുകയും വൈകാതെ മരിക്കുകയും ചെയ്യും.

STORY HIGHLIGHTS: venomous-snake-is-among-top-five-dangerous-snakes-in-the-world