Kerala

കൊച്ചുവേളി കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം – huge fire accident

തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാപനത്തിലുണ്ടായിരുന്ന 8 തൊഴിലാളികൾ ഓടി രക്ഷപെട്ടു. 5 യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാൻ എത്തിയത്.

STORY HIGHLIGHT : huge fire accident