Kerala

ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്‍റെ സൂത്രധാരനെ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് സതീശൻ – manmohan singh death

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മ്മിക്കപ്പെടും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പ്രതിപക്ഷ നേതാവ് നാളെ ദില്ലിയിലേക്ക് പോകും.

 

ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവ്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്‍റെ മനസില്‍ മായാതെ നില്‍ക്കുമെന്നും വി ഡി സതീശൻ അനുശോചന കുറിപ്പിൽ പറഞ്ഞു.

STORY HIGHLIGHT: manmohan singh death