ന്യൂഡല്‍ഹി: ശാരീരികമായ പ്രശ്നങ്ങള്‍ മൂലം എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മരണം എയിംസ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. എയിംസിലെ ഡോക്ടര്‍മാര്‍ മന്‍മോഹന്‍സിങ്ങിനെ മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് മന്‍മോഹന്‍ സിങ്ങ് മരിച്ചതായി എങ്ങനെ റോബർട്ട് വാദ്ര അറിഞ്ഞു എന്ന ചോദ്യമാണ് ഉയരുന്നത്.
സംഗതി വിവാദമായതോടെ റോബര്‍ട്ട് വാദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ പോസ്റ്റ് പിന്‍വലിച്ചു. ഇതേക്കുറിച്ച് റോബര്‍ട്ട് വാദ്രയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഉള്‍പ്പെടെ പങ്കുവെച്ച് ബിജെപി ഐടിസെല്‍ ചുമതലയുള്ള അമിത് മാളവ്യ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതോടെയാണ് റോബര്‍ട്ട് വാദ്ര പൊടുന്നനെ പോസ്റ്റ് പിന്‍വലിച്ചത്.
മന്‍മോഹന്‍ സിങ്ങിന്റെ മരണം സ്ഥിരീകരിക്കുന്നതില്‍ റോബര്‍ട്ട് വാദ്ര കാണിച്ച തിടുക്കം കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വയനാട്ടില്‍ നിന്നും എംപിയായി മത്സരിച്ച് ലോക്സഭയില്‍ പ്രിയങ്ക വധേര എത്തിയതോടെ കോണ്‍ഗ്രസില്‍ പുതിയൊരു അധികാരകേന്ദ്രമായി മരുമകന്‍ മാറുകയാണെന്ന ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ട്. ഒന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒ രു ഗ്രൂപ്പ്. മറ്റൊന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പ്.
ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മൻമോഹൻ സിങ് വിടപറഞ്ഞത്. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.
ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
CONTENT HIGHLIGHT: robert vadra social media post about manmohan singh’s death