Kerala

അരിവാൾ ചുറ്റികയിൽ തൂക്കുകയർ; സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിനായി പ്രതിഷേധ ലോഗോ അയച്ചു നല്‍കി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി | protest logo youth congress

സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഇ-മെയിലിലേക്ക് പ്രതിഷേധ ലോഗോ അയച്ചത്

ഇടുക്കി: സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി. സമ്മേളനത്തിനായി മികച്ച ലോഗോ നിർദ്ദേശിക്കാമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാക്കമ്മിറ്റി സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഇ-മെയിലിലേക്ക് പ്രതിഷേധ ലോഗോ അയച്ചത്.

അരിവാൾ ചുറ്റികയിൽ കയറിട്ട് ഒരാൾ ആത്മഹത്യ ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ലോഗോ ആണ് യൂത്ത് കോൺഗ്രസ് അയച്ചിരിക്കുന്നത്. സി പി ഐ എം ഭരണത്തിന്റെ കീഴിൽ അനുഭാവികൾ അടക്കമുള്ളവരുടെ ആത്മഹത്യകൾ തുടർക്കഥ ആകുന്നു എന്ന അർപ്പണമാണ് ഇതിലൂടെ യൂത്ത് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്. ആന്തൂറിൽ സാജനും, കണ്ണൂരിൽ എ ഡി എം നവീൻ ബാബുവും, ഇപ്പോൾ ഏറ്റവും ഒടുവിലായി ഇടുക്കിയിൽ നിന്നുള്ള നിഖേപകൻ സാബുവും സി ഓ എം കാരണം ആത്ഹത്യ ചെയ്തിരുന്നു.

അതേസമയം കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ ആത്മഹത്യയ്‌ക്ക് കാരണക്കാരായവരെ സി.പി.എം സംരക്ഷിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് പറഞ്ഞു. ഇതിനെതിരായ പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്പന ചെയ്ത് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സംഭവത്തിലെ പ്രധാന പ്രതിയും, ആത്മഹത്യ ചെയ്ത വ്യക്തിയുടെ ആരോപണത്തിൽ പേരുള്ളതുമായ വ്യക്തിയെ സി പി എം സംരക്ഷിക്കുന്നു എന്ന രോപണവും നിലനിൽക്കുന്നുണ്ട്.

CONTENT HIGHLIGHT: protest logo youth congress idukki

Latest News