അച്ചാറുകൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. എന്നും ഉച്ചയ്ക്ക് ഏതെങ്കിലുമൊരു അച്ചാർ ചോറിനൊപ്പം കാണും അല്ലേ ? അതുകൊണ്ട് ഒട്ടും കയ്പ് ഇല്ലാതെ രുചികരമായി തയാറാക്കാവുന്ന, ചോറിനും ബിരിയാണിക്കും ഒപ്പം കൂട്ടാവുന്ന ഈന്തപ്പഴം നാരങ്ങാ അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ചേരുവകൾ
തയാറാക്കുന്ന വിധം
നാരങ്ങാ പത്തു മിനിട്ട് ആവികയറ്റിയെടുക്കുക.ത ണുത്തു കഴിഞ്ഞു ചെറുതായി മുറിച്ചെടുക്കുക. ചട്ടിയിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ചു ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും ചേർത്ത് ഇഞ്ചി ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റുക. ഇതിൽ മുളകുപൊടിയും, മഞ്ഞൾപൊടിയും, ഉലുവാപ്പൊടിയും, കായപ്പൊടിയും ചേർത്ത് മൂപ്പിക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. പിന്നീട് ഈത്തപ്പഴം ചേർത്തിളക്കി വെള്ളവും, വിനാഗിരിയും ചേർത്ത് രണ്ടു മിനിറ്റ് തിളപ്പിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന നാരങ്ങാ ചേർത്ത് തീ ഓഫ് ചെയുക. പിന്നീട് പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക.