അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി. സമീപകാലത്തെ രാഷ്ട്രത്തിനേറ്റ ഏറ്റവും വലിയ നഷ്ടമാണ് മൻമോഹൻ സിങ്ങിന്റെ വിയോഗം. തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയർത്തുന്നതിൽ അദ്ദേഹം ഇടപെടൽ നടത്തി, മജീഷ്യനെ പോലെ അദ്ദേഹം ഇന്ത്യൻ സമ്പദ്ഘടനയെ ഉയർത്തെഴുന്നേൽപ്പിച്ചു. അച്ചടക്കമുള്ള ഒരു നേതാവായി അദ്ദേഹം പ്രവർത്തിച്ചു. 10 വർഷത്തെ ഭരണം കൊണ്ട് ലോകം കണ്ടിട്ടുള്ള പരിണിതപ്രജ്ഞരായ നേതാക്കളിൽ ഒന്നാമതായി നിൽക്കേണ്ട ആളാണെന്ന് തെളിയിച്ചു. പ്രധാനമന്ത്രി കസേരയിൽ അതിശയകരമായ പരിഷ്കാരങ്ങൾ നടത്തി. ഇടത്തരക്കാർക്ക് ഗുണകരമായ ഏറ്റവും വലിയ പരിഷ്കാരം ഭക്ഷ്യ സുരക്ഷ നിയമം കൊണ്ടുവന്നു.
സ്വന്തം ബാഗ് എത്ര ഭാരമുള്ളതാണെങ്കിലും അദ്ദേഹം തന്നെ അത് എടുക്കുമായിരുന്നു.മറ്റാരെയും അത് എടുക്കാൻ സമ്മതിക്കില്ല. ഇങ്ങനെ ഒരു മനുഷ്യനുണ്ടോ? സഹപ്രവർത്തകരോട് ഇത്രയധികം മാന്യതയും ബഹുമാനവും പുലർത്തുന്ന മറ്റൊരു പ്രധാനമന്ത്രി ഇല്ല.ഇന്ത്യയിലെ ഏറ്റവും വലിയ ആദരവുള്ള പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. നല്ല മനുഷ്യർ ധാരാളമുണ്ട്, ഇത്രയും നല്ല മനുഷ്യൻ ഉണ്ടോ. സഭ ഒന്നടങ്കം ബഹുമാനിക്കുന്ന നേതാവായിരുന്നു” അദ്ദേഹം എ കെ ആന്റണി കൂട്ടിച്ചേർത്തു.