മലയാളികളുടെ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ് ഇഡലിയും ദോശയും. ഇതിനൊക്കെ കോമ്പിനേഷൻ സാമ്പാറാണ്. പണ്ട് മസാലകളെല്ലാം ചേർത്തുണ്ടാക്കിയിരുന്ന സാമ്പാർ ഇന്ന് ആളുകൾ ഉണ്ടാക്കുന്നത് സാമ്പാർ പൊടി എന്ന ഒറ്റ ഒരു പൊടി ചേർത്താണ്. പായ്ക്കറ്റിൽ കടയിൽ സാമ്പാർ പൊടി പല ബ്രാൻഡിന്റേതായി വാങ്ങാനും കിട്ടും. എന്നാൽ രുചിയൂറുന്ന സാമ്പാർ പൊടി കൂട്ട് വീട്ടിൽ തയ്യാറാക്കാൻ കഴിയും. എപ്പോഴെങ്കിലും തേങ്ങ വറുത്തു പൊടിച്ച സാമ്പാർ പൊടി ഉണ്ടാക്കിയിട്ടുണ്ടോ? ഒരുപാട് കാലം കേടാകാതെ ഇരിക്കുന്ന ആ സാമ്പാർ പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ കായം ഇട്ട് മൂപ്പിച്ചെടുക്കുക. അതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന ഓരോന്നായി വറുത്തെടുത്തു ചൂടാറിയാൽ പൊടിച്ചെടുക്കുക. സാമ്പാർ പൊടി തയാർ.