തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകുന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂർവ്വമായി കാരണമാകാറുണ്ട്. തെെറോയ്ഡ് രോഗം ആദ്യമേ തിരിച്ചറിഞ്ഞാൽ എളുപ്പം മാറ്റാനാകും.
ഇന്ന് മിക്കവരിലും കണ്ട് വരുന്ന അസുഖമാണ് തെെറോയ്ഡ്. പലകാരണങ്ങൾ കൊണ്ടാണ് തെെറോയ്ഡ് ഉണ്ടാകുന്നത്. ക്ഷീണം, അലസത, അമിത ഉറക്കം, അമിതഭാരം, മലബന്ധം, ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ എന്നിവയെല്ലാം തൈറോയ്ഡിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഹെപ്പര്‍ തൈറോയിഡിസത്തില്‍ ശരീരം മെലിഞ്ഞുവരിക, ക്ഷീണം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, വിശപ്പ്, കണ്ണുകള്‍ തള്ളിവരിക, ഇതെല്ലാം പ്രധാന ലക്ഷണങ്ങളാണ്. ശബ്ദത്തിലെ വ്യതിയാനം, ചുമയും ശ്വാസംമുട്ടലും, ഭക്ഷണമിറക്കാന്‍ തടസം ഇതെല്ലാം തൈറോയിഡ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം.
തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് ശരിയായ ഭക്ഷണം കഴിക്കുക എന്നതാണ്.
സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് സുഡാനീസ് ജേണൽ ഓഫ് പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തി. ഓട്‌സ് ഈ ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഓട്‌സ് കഴിക്കുന്നത് തൈറോയിഡിന്റെ അളവ് നിയന്ത്രിക്കാൻ എങ്ങനെ സഹായിക്കുമെന്ന് യശ്വന്ത്പൂരിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ.പവിത്ര എൻ പറയുന്നു. തൈറോയ്ഡ് ഉള്ളവർക്ക് ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങൾ ഓട്‌സിൽ അടങ്ങിയിട്ടുണ്ടെന്ന് അവർ പറയുന്നു.
‘വിറ്റാമിനുകൾ ബി, ഇ, സിങ്ക്, ചെമ്പ്, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടമാണ് ഓട്സ്. ഇവയെല്ലാം തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും അവയുടെ ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ അയോഡിനും അവയിൽ അടങ്ങിയിട്ടുണ്ട്. പോളിഫെനോളുകളാൽ സമ്പന്നമായ ഓട്‌സ് വീക്കം കുറയ്ക്കാനും തൈറോയ്ഡ് സംബന്ധമായ സ്വയം രോഗപ്രതിരോധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും…’ – ഡോ.പവിത്ര എൻ പറയുന്നു.
തൈറോയ്ഡ് ഗ്രന്ഥിയുടെ ഒപ്റ്റിമൽ പ്രവർത്തനം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. തൈറോയ്ഡ് ബാധിച്ച ആളുകൾക്ക് ഓട്സ് നല്ലൊരു ഭക്ഷണമാണ്. ദിവസവും 30-50 ഗ്രാം ഓട്‌സ് ഉൾപ്പെടുത്തണമെന്ന് ഡോക്ടർ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന പോഷക ആവശ്യകതകൾ നിറവേറ്റുന്നതിനായി ഓട്‌സ് കഞ്ഞി, ഓട്‌സ് ഉപ്പുമ, ഓട്‌സ് സ്മൂത്തി, ഓട്‌സ് ദോശ എന്നിവയായി കഴിക്കാവുന്നതാണ്.
content highlight: people-with-thyroid-problems