Recipe

ബേക്കറിയിലെ കണ്ണാടിക്കൂട്ടിൽ ഇരുന്ന് കൊതിപ്പിച്ച ദിൽ ഖുഷ് ഇനി വീട്ടിലെ അടുക്കളയിൽ ഉണ്ടാക്കാം | THENGA BUN

ബേക്കറിയിലെ കണ്ണാടിക്കൂട്ടിൽ ഇരുന്ന് ഒരുപാട് നോക്കി കൊതിപ്പിച്ചിട്ടുള്ള ഒന്നാണ് ദിൽ ഖുഷ് അഥവാ തേങ്ങ ബൺ. ഇനി ബേക്കറിയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ തേങ്ങ ബൺ വീട്ടിൽ സിമ്പിൾ ആയി തയ്യാറാക്കിയാലോ ?

ആവശ്യമായ ചേരുവകൾ

  • മൈദ – 2 കപ്പ്
  • ഈസ്റ്റ് – 1 ടീസ്പൂൺ
  • പഞ്ചസാര – 2 ടേബിൾസ്പൂൺ
  • ചൂട് പാൽ – 1/2 കപ്പ്
  • എണ്ണ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – അവിശ്യത്തിന്
  • തേങ്ങ തിരുമിയത് – 1കപ്പ്
  • ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്
  • ചെറി – 50 ഗ്രാം
  • കശുവണ്ടി – 1 ടേബിൾസ്പൂൺ
  • ബദാം – 1 ടേബിൾസ്പൂൺ
  • ഏലക്ക – 1 ടീസ്പൂൺ പൊടിച്ചത്
  • പാൽ പൊടി – 1 ടേബിൾസ്പൂൺ
  • പഞ്ചസാര – 3 ടേബിൾസ്പൂൺ പൊടിച്ചത്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ചൂട്‌ പാൽ ഒഴിച്ച് , പഞ്ചസാര , ഈസ്റ്റ് ചേർത്ത് അഞ്ച് മിനിറ്റ് പൊങ്ങാൻ വെക്കുക. ഈസ്റ്റ് മിക്സിലേക്ക് മൈദ , എണ്ണ , ഉപ്പ് ചേർത്ത് അഞ്ച് മിനിറ്റ് നന്നായി കുഴച്ച് മയമുള്ള മാവാക്കുക. മാവ് ഒരു മണിക്കൂർ പൊങ്ങാൻ വെക്കുക. പൊങ്ങി വന്ന മാവ് ചെറുതായി കുഴച്ച് രണ്ടായി ഭാഗിക്കുക . ഇത്‌ കുറച്ച് കട്ടിയായി പരത്തി എടുക്കുക .പരത്തിയ മാവ് ഒരു പ്ലേറ്റിലേക്ക് മാറ്റുക

ഫില്ലിംഗ് തയാറാക്കാൻ

തേങ്ങ തിരുമിയത്, ടൂട്ടിഫ്രൂട്ടി, ചെറി, കശുവണ്ടി അരിഞ്ഞത്, ബദാം അരിഞ്ഞത്, ഏലക്ക പൊടിച്ചത് , പാൽ പൊടി, പഞ്ചസാര പൊടിച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

തയാറാക്കിയ ഫില്ലിംഗ് പരത്തി എടുത്ത ഷീറ്റിന്റെ നടുവിൽ നിരത്തുക. ഷീറ്റിന്റെ വശങ്ങളിൽ വെള്ളം തേച്ച് ബാക്കി ഉള്ള മാവ് പരത്തി മേലെ വെച്ച് ഓട്ടിക്കുക. ഇത് അര മണിക്കൂർ പൊങ്ങാൻ വെക്കുക. മുപ്പത് മിനിറ്റിന് ശേഷം മേലെ കുറച്ച് പാൽ തേച്ച് , 175℃ – ൽ 30 മിനിറ്റ് ബേക്ക് ചെയ്യുക. ബേക്ക് ചെയ്ത് എടുത്ത ഉടനെ മേലെ കുറച്ച് ബട്ടർ തേച്ച് തണുക്കാൻ വെക്കുക. തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം . സ്വാദിഷ്ടമായ ദിൽ ഖുഷ് ( തേങ്ങ ബൺ) തയ്യാറായി.