ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻമോഹൻ സിംഗിന്റെ ഡൽഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മോദി കുറച്ച് നേരം അവിടെ ചിലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ എന്നിവരും പ്രധാനമന്ത്രി മോദിയോടൊപ്പമുണ്ടായിരുന്നു.
പേരുകേട്ട സാമ്പത്തിക വിദഗ്ധൻ കൂടിയായിരുന്ന ഡോ. മൻമോഹൻ സിംഗിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡൽഹിയിലേക്ക് നിരവധി നേതാക്കളാണ് എത്തുന്നത്. രാജ്യമെമ്പാടുമുള്ള പ്രമുഖർ രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുകയും മൻമോഹൻ സിംഗ് ഈ രാജ്യത്തിന് നൽകിയ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.
CONTENT HIGHLIGHT: modi at janpath