Video

മൻമോഹൻ സിങിന് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി ജൻപഥിലെ വസതിയിൽ: വീഡിയോ | modi at janpath

ഡൽഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻമോ​ഹൻ സിം​ഗിന്റെ ഡൽഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച മോദി കുറച്ച് നേരം അവിടെ ചിലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായ ജെപി നദ്ദ എന്നിവരും പ്രധാനമന്ത്രി മോദിയോടൊപ്പമുണ്ടായിരുന്നു.

പേരുകേട്ട സാമ്പത്തിക വിദ​ഗ്ധൻ കൂടിയായിരുന്ന ഡോ. മൻമോഹൻ സിം​ഗിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഡൽഹിയിലേക്ക് നിരവധി നേതാക്കളാണ് എത്തുന്നത്. രാജ്യമെമ്പാടുമുള്ള പ്രമുഖർ രാഷ്‌ട്രീയ ഭേദമന്യേ അദ്ദേഹ​ത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുകയും മൻമോഹൻ സിം​ഗ് ഈ രാജ്യത്തിന് നൽകിയ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു.

CONTENT HIGHLIGHT: modi at janpath

Latest News