Tech

ഓൺലൈനിൽ ഗാഡ്ജറ്റ് വാങ്ങാൻ പ്ലാനുണ്ടോ? എന്തങ്കിലും ഈ 4 ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കൂ, ക്യാഷ് ബാക്ക് ഉറപ്പ് | credit card

ഫ്ലിപ്കാർട്ടിൽ നിന്ന് ഓൺലൈനായി ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ 5% ആണ് ക്യാഷ് ബാക്ക്. 500 രൂപയാണ് ജോയിനിങ് ഫീസ്

ഏതെങ്കിലും ഇലക്ട്രോണിക് ഗാഡ്ജറ്റ് വാങ്ങാൻ പ്ലാൻ ഉണ്ടോ?  അതും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്? എങ്കിൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് സൗകര്യം ഉറപ്പു നൽകാം. അതിനുവേണ്ടി പരിഗണിക്കേണ്ട കാർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം..

എച്ച്ഡിഎഫ്സി ബാങ്ക് മില്ലെനിയ ക്രെഡിറ്റ് കാർഡ് 

ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ 5% ക്യാഷ് ബാക്ക് ആണ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകുന്നത്. ജോയിനിങ് വാർഷിക ഫീസുകളായി 1000 രൂപയാണ് നിരക്ക്.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് 

ഫ്ലിപ്കാർട്ടിൽ നിന്ന് ഓൺലൈനായി ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ 5% ആണ് ക്യാഷ് ബാക്ക്. 500 രൂപയാണ് ജോയിനിങ് ഫീസ്.

ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് 

ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗാഡ്ജറ്റ് വാങ്ങുന്ന ആമസോൺ പ്രൈം അംഗങ്ങൾക്ക്  5% ക്യാഷ് ബാക്ക് ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾ അല്ലാത്തവർക്ക് 3 ശതമാനം ആണ് ക്യാഷ് ബാക്ക്. ഈ കാർഡിന് ജോയിനിങ് ഫീസ്, വാർഷിക ഫീസ് എന്നിവ ഇല്ല.

എസ് ബി ഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് 

ഓൺലൈനായി ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ 5 ശതമാനം ക്യാഷ് ബാക്ക് ആണ് എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നത്. 999 രൂപയാണ് ഈ കാർഡിന്റെ ജോയിനിംഗ് ഫീസ്. അതേസമയം ഒരു വർഷം രണ്ട് ലക്ഷത്തിലേറെ രൂപ ചെലവാക്കിയാൽ ഈ ഫീസ് ഒഴിവാക്കി നൽകും.

 

content highlight: these-4-credit-cards-give-cashback