ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് യൂട്ടിലിറ്റി കമ്പനിയായ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) എട്ട് അത്യാധുനിക തുറമുഖ ടഗ്ഗുകള്‍ വാങ്ങുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡാണ് ടഗുകള്‍ നിര്‍മ്മിക്കുന്നത്. പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും സമുദ്രമേഖലയില്‍ സ്വാശ്രയത്വം കൊണ്ടുവരാനുമാണ് രാജ്യത്തു തന്നെ ഇതിന്റെ നിര്‍മ്മാണം നടത്തുന്നത്. 450 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതി വഴി രാജ്യത്തുണ്ടാകുന്നത്. ടഗ്ഗുകളുടെ ഡെലിവറി 2026 ഡിസംബറില്‍ ആരംഭിച്ച് 2028 മെയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കും. ഇത് ഇന്ത്യന്‍ തുറമുഖങ്ങളിലെ കപ്പല്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് APSEZ ഹോള്‍-ടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു.
”കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ നിന്ന് വാങ്ങുന്നതിനുള്ള ഈ സഹകരണം ഇന്ത്യയിലെ സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള പ്രാദേശിക ഉല്‍പ്പാദന ശേഷികള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതത്വത്തിന്റെയും കാര്യക്ഷമതയുടെയും അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിലേക്ക് സംഭാവന നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അശ്വനി ഗുപ്ത പറഞ്ഞു.
ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡിനായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 62 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ എഎസ്ഡി (അസിമുത്തിംഗ് സ്റ്റെര്‍ണ്‍ ഡ്രൈവ്) ടഗ്ഗുകളുടെ നിര്‍മ്മാണം APSEZ കരാര്‍ നല്‍കിയിരുന്നു, ഇവ രണ്ടും ഷെഡ്യൂളിന് മുമ്പേ ഡെലിവര്‍ ചെയ്യുകയും പരദീപ് തുറമുഖത്തും ന്യൂ മംഗലാപുരം തുറമുഖത്തും വിന്യസിക്കുകയും ചെയ്തു. തുറമുഖ മേഖലയില്‍ കാര്യക്ഷമവും വിശ്വസനീയവുമായ സേവനങ്ങള്‍ക്കായി ഒരു യുവ കപ്പല്‍ സേനയെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, മൂന്ന് എഎസ്ഡി ടഗുകളുടെ നിര്‍മ്മാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംരംഭം കപ്പല്‍നിര്‍മ്മാണത്തിലെ സുസ്ഥിര സമ്പ്രദായങ്ങളുടെ പ്രാധാന്യം അടിവരയിടുകയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സമുദ്ര വ്യവസായത്തിന്റെ തന്ത്രപരമായ പ്രാധാന്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ), ഒരു തുറമുഖ കമ്പനിയില്‍ നിന്ന് ഒരു ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് യൂട്ടിലിറ്റിയായി മാറിയിട്ടുണ്ട്. പടിഞ്ഞാറന്‍ തീരത്ത് തന്ത്രപരമായി സ്ഥിതി ചെയ്യുന്ന 7 തുറമുഖങ്ങളും ടെര്‍മിനലുകളുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഡെവലപ്പറും ഓപ്പറേറ്ററുമാണ് അദാനി (ഗുജറാത്തിലെ കണ്ട്ല, ദഹേജ്, ഹസിറയിലെ മുദ്ര, ട്യൂണ ടെക്ര & ബെര്‍ത്ത് 13, ഗോവയിലെ മാര്‍മഗോ, മഹാരാഷ്ട്രയിലെ ദിഗി, കേരളത്തിലെ വിഴിഞ്ഞം) കൂടാതെ കിഴക്കന്‍ തീരത്ത് 8 തുറമുഖങ്ങളും ടെര്‍മിനലുകളും (പശ്ചിമ ബംഗാളിലെ ഹാല്‍ദിയ, ധമ്ര, ഗോപാല്‍പൂര്‍ ഒഡീഷ, ആന്ധ്രാപ്രദേശിലെ ഗംഗാവരം, കൃഷ്ണപട്ടണം, തമിഴ്നാട്ടിലെ കാട്ടുപള്ളി, എന്നൂര്‍, പുതുച്ചേരിയിലെ കാരയ്ക്കല്‍ എന്നിവ രാജ്യത്തെ മൊത്തം തുറമുഖത്തിന്റെ 27% പ്രതിനിധീകരിക്കുന്നു, അങ്ങനെ തീരപ്രദേശങ്ങളില്‍ നിന്നും ഉള്‍നാടുകളില്‍ നിന്നുമുള്ള വലിയ അളവിലുള്ള ചരക്കാണ് അദാനി പോര്‍ട്‌സ് കൈകാര്യം ചെയ്യുന്നത്.
ശ്രീലങ്കയിലെ കൊളംബോയില്‍ ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം വികസിപ്പിക്കുകയും ഇസ്രായേലിലെ ഹൈഫ തുറമുഖവും ടാന്‍സാനിയയിലെ ഡാര്‍ എസ് സലാം തുറമുഖത്ത് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 2 പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. തുറമുഖ സൗകര്യങ്ങള്‍, മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍, ഗ്രേഡ് എ വെയര്‍ഹൗസുകള്‍, വ്യാവസായിക സാമ്പത്തിക മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള സംയോജിത ലോജിസ്റ്റിക് കഴിവുകള്‍ ഉള്‍പ്പെടുന്ന തുറമുഖങ്ങള്‍ മുതല്‍ ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോം, ആഗോള വിതരണ ശൃംഖലയിലെ ആസന്നമായ നവീകരണത്തില്‍ നിന്ന് ഇന്ത്യ പ്രയോജനം നേടുമെന്നതിനാല്‍ അതിനുവേണ്ടിയുള്ള പരമാവധി സഹായമാണ് അദാനി കമ്പനി നല്‍കുന്നത്. അടുത്ത ഒരു ദശകത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളും ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമുമായി മാറുക എന്നതായിരിക്കും അദാനി കമ്പനിയുടെ വീക്ഷണം.