ഗ്രീൻപീസ് കറി എല്ലാവർക്കും ഇഷ്ടമാണ്. ചപ്പാത്തിയുടെ കൂടെയും പൊറോട്ടയുടെ കൂടെയും എല്ലാം ആളുകൾ ഇത് കഴിക്കാറുണ്ട്. പല പ്രഭാത ഭക്ഷണങ്ങൾക്കും ഉഗ്രൻ കോമ്പോ കൂടിയാണിത്. തേങ്ങ അരച്ചു ചേർക്കാതെ കേരള സ്റ്റൈൽ ഗ്രീൻപീസ് കറി വയ്ക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ ?
ആവശ്യമായ ചേരുവകൾ
- ഗ്രീൻ പീസ്- 1 1/2 കപ്പ്
- വലിയ ഉള്ളി- 2
- തക്കാളി- 1/2
- ഇഞ്ചി-വെളുത്തുള്ളി ചതച്ചത്- 1 ടീസ്പൂൺ
- മുളകുപൊടി- 1/2 ടീസ്പൂൺ
- കശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
- മല്ലിപ്പൊടി- 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
- ഗരം മസാല പൊടി-
- പച്ചമുളക്- 3
- കടുക്-1/4 ടീസ്പൂൺ
- കറിവേപ്പില-
- വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പീസ് കുറഞ്ഞത് 4 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക .(നിങ്ങൾക്ക് ഫ്രഷ് പീസ് അല്ലെങ്കിൽ ഫ്രോസൺ പീസ് ഉപയോഗിക്കാം) അതിനു ശേഷം ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. കടുക് പൊട്ടിക്കുക. ശേഷം കറിവേപ്പില ചേർക്കുക. വഴറ്റുക. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർത്ത് 1 മിനിറ്റ് വഴറ്റുക. ശേഷം ഉള്ളി, പച്ചമുളക്, നുള്ള് ഉപ്പ് എന്നിവ ചേർക്കുക. ഉള്ളി ഇളം തവിട്ട് നിറമാകുന്നത് വരെ വഴറ്റുക. ഇനി ചെറിയ തീയിൽ എല്ലാ പൊടികളും ഓരോന്നായി ചേർക്കുക.
പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇനി തക്കാളി കഷണങ്ങൾ ചേർത്ത് നന്നായി ഇളക്കു .. എണ്ണ വേർപെടുന്നത് വരെ നന്നായി വഴറ്റുക. ഇതിലേക്ക് വേവിച്ച കടല ചൂടുവെള്ളത്തോടൊപ്പം ചേർക്കുക. മീഡിയം തീയിൽ 10 മിനിറ്റ് തിളപ്പിക്കുക.. അവസാനം തേങ്ങാപ്പാൽ ചേർക്കാം..
അവസാനം പച്ചമുളക്, കറിവേപ്പില, തക്കാളി, വെളിച്ചെണ്ണ എന്നിവ ചേർത്ത് 10 മിനിറ്റ് കടായി അടയ്ക്കുക. നന്നായി കൂട്ടികലർത്തു. ഈ പീസ് മസാല വിളമ്പുന്ന വിഭവത്തിലേക്ക് മാറ്റുക.