ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ ചേർത്തല ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിൽ അന്ന പങ്കെടുത്തതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഒരിടയ്ക്ക് വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ഷോപ്പ് ഉദ്ഘാടനം ചെയ്തശേഷം അവിടെയുണ്ടായിരുന്ന ആഭരണങ്ങളിൽ പലതും അന്ന ട്രൈ ചെയ്തു. അതിനിടയിൽ ഉടമയായ ബോബി ചെമ്മണ്ണൂർ പറഞ്ഞ കമന്റാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
അന്നക്ക് വലിയ സൈസ് ഉള്ള സാധനം എടുത്ത് കൊടുക്കൂ… ആളുടെ സൈസിന് അനുസരിച്ചുള്ള കൊണ്ടുവരൂവെന്നാണ് ബോച്ചെ ജീവനക്കാരോട് പറഞ്ഞതും. അന്നയുടെ ശരീരത്തെ കൂടി പരിഹസിച്ചുള്ളതാണ് കമന്റും അതിനിടയിൽ കാണിച്ച കൈകൊണ്ടുള്ള ആംഗ്യവും. ചുറ്റും കൂടി നിന്നവരും ബോച്ചെയുടെ ഡബിൾ മീനിങ്ങുള്ള കമന്റ് കേട്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ബോച്ചെയുടെ ഡയലോഗ് കടമെടുത്ത് നടിയെ ബോഡി ഷെയിം ചെയ്തുള്ള കമന്റുകളും വൈറൽ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. ബോച്ചെയുടെ അസഭ്യം നിറഞ്ഞ കമന്റിനോട് അന്ന പ്രതികരിച്ചില്ല. ചിരിക്കുക മാത്രമാണ് ചെയ്തത്.
അടുത്തിടെ നടി ഹണി റോസിനോടും സമാനാമായ രീതിയിൽ വിവാദ പരാമർശം നടത്തിയിരുന്നു ബോച്ചെ. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു.
ഒരു നെക്ലസ് കഴുത്തിൽ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണു. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ കുന്തി ദേവിയെന്ന കഥാപാത്രത്തെ ഓർമ വരുമെന്ന് ബോബി പറഞ്ഞു. ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് പിന്നീട് വഴി വെച്ചിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ഹണി റോസിനെ കുന്തിദേവിയുമായി ഉപമിച്ചത് എന്നതിനുള്ള വിശദീകരണം നൽകിയിരിക്കുകയാണ് ബോച്ചെ.
കഴിഞ്ഞ ദിവസം ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. കുന്തിദേവിയുടെ കഥ വായിച്ചാൽ നമുക്ക് അതിൽ അവരെ കുറിച്ചുള്ള വിവരണം കാണാം. അവരുമായി ബന്ധപ്പെട്ട കഥകളും കാണാം. ആ ഒരു തീം എടുത്തിട്ടാണ് ഇവിടെ ഹണി റോസിനെ കുന്തിദേവിയായി ചിത്രീകരിച്ചത്.
പക്ഷെ പലരും ഹണി റോസിന് (കൈകൊണ്ട് ആംഗ്യം കാണിക്കുന്നു) പിൻഭാഗം കൂടുതലുള്ളതുകൊണ്ടാണ് അങ്ങനെ ഞാൻ വിളിച്ചതെന്ന് പറഞ്ഞു. പലരും പലതും പറഞ്ഞു. അങ്ങനെ പലതും എടുക്കാനുള്ള ഓപ്ഷനുണ്ട് ഞാൻ ഒരു ജെമിനിയാണ്. ഈ നക്ഷത്രക്കാർ ഡ്യൂയൽ ക്യാരക്ടറുള്ളവരായിരിക്കും. ഇന്നത്തെ മൂഡ് വേറെ നാളത്തെ മൂഡ് വേറെ എന്നിങ്ങനെയായിരിക്കും. ഓരോ ദിവസവും വ്യത്യസ്ത വ്യക്തിയായിരിക്കും. എപ്പോഴും രണ്ട് ഓപ്ഷനുണ്ടാകും.
കുന്തിദേവിയെ വർണിക്കുന്നതും അവരുടെ കഥയുമായി ബന്ധപ്പെടുത്തിയും എടുക്കാം അല്ലാതെ ആകാരവടിവ് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞതെന്നും ചിന്തിക്കാം. ആവശ്യക്കാർക്ക് ആവശ്യമുള്ളതൊക്കെയുണ്ട്. ആരെയും വിഷമിപ്പിക്കരുത് എന്നത് മാത്രമെ ഉദ്ദേശമുള്ളു എന്നാണ് ബോച്ചെ പറഞ്ഞത്.
content highlight: boby-chemmanur-reacted-to-honey-rose