Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വെരികോസ് വെയിൻ: കാരണങ്ങളും ചികിത്സയും | varicose-veins-causes-treatment

ആളുകളിൽ വെരിക്കോസ് വെയിൻ വരുന്നത് പാരമ്പര്യത്തിൽ നിന്നോ അമിതഭാരം കൊണ്ടോ അവരുടെ ജോലിയുടെ പ്രകൃതം കൊണ്ടോ ആയിരിക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2024, 04:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാലിലെ ഞരമ്പുകൾ വീർത്ത് തടിച്ചു കെട്ടുപിടിച്ച പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. വളരെയധികം ആളുകളിൽ ഇന്ന് വെരിക്കോസ് വെയിൻ കണ്ടുവരുന്നു. ചിലർക്ക് ഇതുകാരണം കാലുവേദനയും വ്രണങ്ങളും ഉണ്ടാകുന്നു. ആളുകളിൽ വെരിക്കോസ് വെയിൻ വരുന്നത് പാരമ്പര്യത്തിൽ നിന്നോ അമിതഭാരം കൊണ്ടോ അവരുടെ ജോലിയുടെ പ്രകൃതം കൊണ്ടോ ആയിരിക്കാം

 

വെരികോസ് വെയ്‌നിനെ പറ്റി ഏറ്റവും അറിയേണ്ട കാര്യങ്ങളാണ് ഇനി താഴെ പറയുന്നത്:

വെരികോസ് വെയ്ൻ ഉണ്ടെങ്കിൽ ഒരു ജനറൽ സർജനെയോ ഒരു വാസ്കുലാർ സർജനെയോ ആണ് കാണിക്കേണ്ടത്. വയറ്റിൽ ട്യൂമറുകൾ, ഡീപ് വെയ്‌നുകളുടെ പ്രശ്നം എന്നിവ – ഇവ രണ്ടും മൂലം ഉണ്ടായത് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം ഇവ മൂലം ഉണ്ടാകുന്നതിന്റെ ചികിത്സ തികച്ചും വ്യത്യസ്തമാണ്.

എപ്പോഴും ശസ്ത്രക്രിയ ചെയ്യേണ്ട ഒരു അവസ്ഥ ആണ് ഇതെന്നും ശസ്ത്രക്രിയ ചെയ്തതു കൊണ്ട് ഇത് പൂർണമായും മാറും എന്നുമുള്ള തെറ്റിദ്ധാരണ പൊതുവേ ഉണ്ട് ഉണ്ട്. കാഴ്ചയ്ക്ക് അഭംഗി തോന്നുന്നതിൽ മനഃപ്രയാസം ഉള്ളവരാണ് ചെറിയ രീതിയിൽ ഉള്ള വെരികോസ് വെയ്‌നിനു ചികിത്സ തേടുന്നത്. ഇൻജെക്‌ഷൻ സ്ക്ളീറോ തെറാപ്പി എന്ന ചികിത്സ ഈ രീതിയിലുള്ള ചെറിയ തോതിൽ ഉള്ള അസുഖത്തിന് സാധാരണ ഉപയോഗിക്കുന്നു.

വലിയ രീതിയിലുള്ള അസുഖത്തിന് ശസ്ത്രക്രിയകൾ വേണ്ടി വരാം. എന്തിനാണ് ശസ്ത്രക്രിയ എന്ന് സർജനോട് ചോദിച്ചു മനസ്സിലാക്കണം. വെരികോസ് വെയ്ൻ തിരിച്ചു വരാൻ സാധ്യതകൾ എപ്പോഴും ഉണ്ട് എന്നും കൂടി മനസിലാക്കിയിരിക്കണം.

‘കമ്പ്രെഷൻ ഗാർമെന്റ്സ്’ എന്ന് പറയുന്ന ഇറുകി കിടക്കുന്ന സോക്സ് പോലെ ഉള്ള കാൽ ഉറകൾ ഒരു പ്രധാന ചികിത്സയാണ്. പല ഗ്രേഡിൽ ഉള്ള സോക്സുകൾ ഉണ്ട്. ഇവ സ്ഥിരമായും തുടക്കത്തിൽ തന്നെയും ഉപയോഗിക്കുന്നത് വഴി അസുഖം കൂടുന്നത് തടയാനും സങ്കീർണതകൾ ഒരു പരിധി വരെ തടയാനും പറ്റും.

ReadAlso:

ശംഖുപുഷ്പത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാമോ ?

വിറ്റാമിൻ എയുടെ കലവറ: ഉള്ളിൽ നിന്ന് തുടങ്ങാം തിളക്കം; കാരറ്റിൻ്റെ ഗുണങ്ങൾ അറിയാം

അവക്കാഡോയുടെ ആരോഗ്യഗുണങ്ങൾ അറിയണോ ?

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം

ഡയബറ്റിസ് ഉണ്ടോ? ഈ 5 പച്ചക്കറികൾ കഴിച്ചാൽ പഞ്ചസാര താഴും: ഡോക്ടർമാർ പോലും ശുപാർശ ചെയ്യുന്ന പട്ടിക

 

കാലിൽ ഉണ്ടാവുന്ന ഉണങ്ങാത്ത വൃണങ്ങൾ ആണ് ഒരു കോംപ്ലിക്കേഷൻ. ചുരുക്കം ആളുകളിലേ ഇവ ഉണ്ടാവുകയുള്ളൂ. ഡ്രസിങ്, കാൽ പൊക്കി വച്ച് വിശ്രമിക്കൽ, പിന്നെ ഇറുകിയ ബാൻഡേജിങ് എന്നിവ ആണ് പ്രധാന ചികിത്സ.

വെരികോസ് വെയ്‌നിന്റെ സർജറി മൂലം ഈ സങ്കീർണതകൾ ഒരു പരിധി വരെ നിയന്ത്രിക്കാമെന്നു ചില പഠനങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും അത് ഫലപ്രദമല്ല. എൻഡോവാസ്കുലാർ തെർമൽ അബ്ലേഷൻ, എൻഡോവാസ്കുലാർ ലേസർ തെറാപ്പി തുടങ്ങിയ അസുഖം ബാധിച്ച രക്തക്കുഴലിനകത്തു ചെന്ന് ചെറിയ രീതിയിൽ കരിക്കുന്ന ചികിത്സയും ഇപ്പോൾ ലഭ്യമാണ്. ഒരു ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റിന്റെ കൂടി സഹായത്തോടെയാണത് ചെയ്യുന്നത്.

ഇതൊക്കെ ചെയ്താലും മുറിവുകൾ തീരെ ഉണങ്ങുന്നില്ലെങ്കിൽ തൊലി വയ്ക്കുക തുടങ്ങിയ പ്ലാസ്റ്റിക് സർജിക്കൽ ഓപ്പറേഷനുകൾ നോക്കേണ്ടി വരാം. എന്നാൽ പോലും പരാജയപ്പെടാനോ പിന്നെയും വൃണങ്ങൾ വരാനോ സാധ്യത ഉണ്ട്.

കംപ്രഷൻ ഗാർമെന്റ്സ് തുടക്കത്തിലേ ഉപയോഗിക്കുക വഴി സങ്കീർണതകൾ ഒരു പരിധി വരെ തടയാൻ സാധിക്കും.

 

വെരികോസ് വെയിൻ : കാരണങ്ങൾ

ശരീര ഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് veins അഥവാ സിരകൾ. ഇവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്കായിരിക്കും. പക്ഷേ തിരികെ ഹൃദയത്തിലോട്ട് ഇങ്ങനെ രക്തം പ്രവഹിപ്പിക്കാൻ പമ്പുകൾ ഇല്ലല്ലോ. തലയിൽ നിന്നുള്ള രക്തം തിരികെ ഗ്രാവിറ്റി മൂലം ഹൃദയത്തിൽ എത്തും. എന്നാൽ കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ്ങ് ആക്ഷൻ മൂലം veins-ലെ രക്തം മുകളിലേക്ക് കയറുന്നത് കൊണ്ടാണ്. ഇങ്ങനെ കയറുന്ന രക്തം താഴേക്ക് വരാതിരിക്കാൻ വെയിനുകളിൽ വാൽവുകൾ ഉണ്ട്. ഇവ രക്തം താഴേക്ക് വീഴാതെ പിടിച്ചു നിർത്തുന്നു. ഈ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് varicose veins ഉണ്ടാകുന്നത്.ആഹാരപ്രശ്നം കൊണ്ടൊന്നുമല്ല ഈ വാൽവുകൾ തകരാറിൽ ആകുന്നത്. പാരമ്പര്യം, സ്ഥിരമായ നിൽപ്പ് വേണ്ടി വരുന്ന ജോലികൾ, അമിതവണ്ണം ഒക്കെ ഇതിന് കാരണമാകാം. ഒരിക്കൽ ഈ വാൽവുകൾ തകരാറിൽ ആയാൽ പിന്നെ മരുന്ന് കൊണ്ട് അവയെ നേരെയാക്കി എടുക്കാൻ കഴിയില്ല.

ഇതല്ലാതെ മറ്റു കാരണങ്ങൾ കൊണ്ടും വെരിക്കോസ് വെയിൻ വരാം. ഈ വികസിക്കുന്ന സിരകളുടേത് അല്ലാത്ത മറ്റ് ഏതെങ്കിലും കാരണം കൊണ്ടുണ്ടാകുന്ന വാരിക്കോസ് വെയിനിനെ secondary varicose vein എന്നു വിളിക്കാം.

ഗർഭാവസ്ഥയിൽ വലുതാകുന്ന ഗർഭപാത്രം ഇൻഫീരിയർ വീനകാവ എന്ന ഹൃദയത്തിലേക്ക് രക്തം മടക്കുന്ന വലിയ കുഴലിനെ അമർത്തുന്നു. അധികമാവുന്ന ഈ സമ്മർദം താഴേക്കു നീങ്ങുന്നു, ചെറിയ സിരകളിലെത്തുന്നു. കാലിലെ സിരകൾ കെട്ടുപിണയുന്നു. ഗർഭാവസ്ഥയിലെ ഹോർമോൺ വ്യതിയാനങ്ങൾ സിരകളെ അയച്ചിടുന്നതിന് കാരണമാകുന്നത് ഈ പ്രക്രിയയെ വേഗത്തിലാക്കുന്നു. കാലുകളിൽ മാത്രമല്ല യോനീ മുഖത്തും (Vulva) വെരിക്കോസിറ്റി ഗർഭകാലത്ത് അസാധാരണമല്ല.

വയറ്റിലുണ്ടാകുന്ന മുഴകൾ, വളർച്ചകൾ മുതലായവയും ഇതേ രീതിയിൽ വയറിലെയും ഇടുപ്പിലെയും സിരകളെ അമർത്തി വെരിക്കോസിറ്റി ഉണ്ടാക്കാം.

മറ്റൊരു കാരണം കാലിന്റെ ഏറ്റവും ഉള്ളിലെ വെയ്നുകൾ (deep veins) ക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് (deep vein thrombosis). ഇവയിൽ കൂടി രക്തസംക്രമണം നടക്കാത്തതിനാൽ പുറമേയുള്ള വെയിനുകളിൽ കൂടി കൂടുതൽ രക്തം ഒഴുകുകയും അവ തടിച്ചു വീർത്ത് വെരിക്കോസ് വെയിൻ ആകുകയും ചെയ്യും. മാത്രമല്ല, കാലക്രമേണ ഇവയിലെ രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടുന്നുമ്പോഴേക്കും ഈ രക്തക്കുഴലുകളിലെ വാൽവുകൾക്കും കേടു പറ്റിയിട്ടുണ്ടാകും. അപ്രകാരം മുകളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറഞ്ഞ്, വെരിക്കോസ് വെയിനിന് കാരണമാകാം.വെരിക്കോസ് വെയിൻ ചികിൽസിക്കുന്നതിനു മുന്നേ എന്തുകൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിക്കണം, അതനുസരിച്ചു വേണം ചികിത്സ ചെയ്യാൻ. നേരത്തെ പറഞ്ഞതുപോലെ ഈ വെയ്നുകളുടെ പുറത്തുള്ള കാരണം കൊണ്ടുണ്ടാകുന്ന secondary varicose vein ആണെങ്കിൽ ആ കാരണം മാറ്റിയാൽ മതി.

എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ വേണ്ട. ഇടയ്ക്കിടക്ക് ഇവ പൊട്ടി ധാരാളം രക്തനഷ്ടം സംഭവിക്കുക, ഇത് കാരണം കാലിൽ നീരും വേദനയും ഉണ്ടാകുക, കാലിന്റെ വണ്ണയിൽ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടായി വൃണങ്ങൾ ഉണ്ടാകുക (varicose ulcer), കോസ്‌മെറ്റിക് കാരണങ്ങൾ എന്നിവ മൂലമാണ് പലപ്പോഴും ചികിത്സ വേണ്ടിവരുന്നത്.

ചെറിയ തോതിലുള്ള വെരിക്കോസ് വെയിനുകൾ ആണെങ്കിൽ അവയിൽ ഒരു മരുന്ന് കുത്തിവച്ച് ആ വെയിനുകളെ അടച്ചു കളയാം (sclerosant injection treatment). ചെറിയ സെഗ്മെന്റുകളിൽ മാത്രം ബാധിക്കുന്നതാണെങ്കിലേ ഇത് ഫലവത്താകൂ. വലിയ നീളത്തിൽ കാലിന്റെ മുഴുവൻ നീളത്തിൽ പാമ്പ് പിടച്ച പോലെ കിടക്കുന്ന അവസ്ഥകളിൽ ആ വെയിൻ മൊത്തം എടുത്തു കളയേണ്ടി വരാം. ഈ വെയ്‌നുകളും ആഴത്തിൽ ഉള്ള മറ്റു വെയ്‌നുകളും തമ്മിൽ ഉള്ള ബന്ധം വിച്ഛേദിക്കുന്ന സർജറിയും സാധാരണ ചെയ്യാറുണ്ട്.

 

content highlight : varicose-veins-causes-treatment

 

Tags: varicose veinAnweshanam.comഅന്വേഷണം.കോം

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies