Celebrities

ഗർഭിണിയാണോ അല്ലയോ.? തുറന്നു പറഞ്ഞ് പേളി മാണി, പ്രചരിക്കുന്ന വാർത്തകളുടെ സത്യം ഇത്

അതോടെ പേളി മാണി മൂന്നാമതും ഗർഭിണിയാണ് എന്നുള്ള വാർത്തകൾക്ക് വിരാമം ആയിരിക്കുകയാണ്

സോഷ്യൽ മീഡിയയിലൂടെയാണ് പല വിവരങ്ങളും ഇന്ന് എല്ലാവരും അറിയാറുള്ളത് സോഷ്യൽ മീഡിയ അത്രത്തോളം സജീവമായ ഈ ഒരു കാലഘട്ടത്തിൽ സോഷ്യൽ മീഡിയയിലൂടെ തന്നെ ആളുകൾക്ക് പ്രിയങ്കരനായി മാറിയ നിരവധി താരങ്ങളുമുണ്ട്. അതിൽ വളരെ പ്രാധാന്യമുള്ള ഒരു താരമാണ് പേളി മാണി ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഇതിനു മുൻപ് പേളി നടിയായും അവതാരികയായും ഒക്കെ എത്തിയിട്ടുണ്ട് എങ്കിലും ബിഗ് ബോസിൽ എത്തിയതിനുശേഷം വളരെയധികം ആരാധകനിരയാണ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചരിച്ച ഒരു വാർത്തയായിരുന്നു പേളി മാണി വീണ്ടും ഗർഭിണിയാണ് എന്നത് മൂന്നാമതും ഗർഭിണിയാണ് എന്നുള്ള വാർത്ത വളരെയധികം ശ്രദ്ധ നേടിയതോടെ നടി ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് വിശദമാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തന്റെ instagram സ്റ്റാറ്റസ് വഴിയാണ് ഈ വിവരത്തെക്കുറിച്ച് പേളി സംസാരിക്കുന്നത് വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ഞാൻ പ്രഗ്നന്റ് അല്ല. ഇത് ബിരിയാണിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. അതോടെ പേളി മാണി മൂന്നാമതും ഗർഭിണിയാണ് എന്നുള്ള വാർത്തകൾക്ക് വിരാമം ആയിരിക്കുകയാണ് പേളിയുടെ അടുത്ത സുഹൃത്തായ അരിസ്റ്റോ സുരേഷ് പോലും ഈ വിവരത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു ഗർഭിണിയാണെന്ന് കേൾക്കുന്നു സത്യമാണെങ്കിൽ ഒരു ആൺകുട്ടി ജനിക്കട്ടെ എന്നായിരുന്നു പറഞ്ഞത്. ഇത്രത്തോളം വാർത്തകൾ എത്തിയതോടെയാണ് ഈ കാര്യത്തെക്കുറിച്ച് പറയുവാൻ പേടി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. താൻ ഗർഭിണിയല്ല എന്ന് വളരെ വ്യക്തമായി തന്നെ തേയിപ്പോൾ പറഞ്ഞിരിക്കുകയാണ് ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു.