മുട്ട – 2 (പുഴുങ്ങിയത് ) എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1/4 ടീ സ്പൂൺ
കറിവേപ്പില – 1 തണ്ട്
സവാള – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി –
1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഖരം മസാല – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/4 ടീസ്പൂൺ
ആദ്യം തന്നെ രണ്ടോ മൂന്നോ കോഴി മുട്ട നന്നായി പുഴുങ്ങിയെടുത്തത് രണ്ടായി ഭാഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുട്ടയുടെ മഞ്ഞ ഉൾപ്പെടുത്തി തന്നെ എടുക്കാവുന്നതാണ്. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് കാൽ സ്പൂൺ കടുകിട്ട് പൊട്ടിച്ചെടുക്കുക. കടുക് നന്നായി പൊട്ടി എന്ന് ഉറപ്പായാൽ അതിലേക്ക് ഒരു തണ്ട് കറിവേപ്പില ഇടുക. ശേഷം ഒരു സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞു വെച്ചത് ചേർത്ത് വഴറ്റി എടുക്കുക. പെട്ടെന്ന് വാടി കിട്ടാൻ ആവശ്യത്തിനുള്ള ഉപ്പ് ഇതിലേക്ക് ചേർക്കാവുന്നതാണ്. സവാള ഒന്നു വാടി വരുമ്പോൾ ഇതിലേക്ക് 4 അല്ലി വെളുത്തുള്ളി ചതച്ചത് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് എന്നിവ ചേർക്കാം. ഇതെല്ലാം നന്നായി വാടി വരുമ്പോൾ ഇതിലേക്ക് കാൽ സ്പൂൺ കുരുമുളക് പൊടി കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
അടുത്തതായി ഇതിലേക്ക് ആവശ്യമായ മസാല പൊടികൾ ചേർക്കാം. അര ടീസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, കാൽ സ്പൂൺ മല്ലിപ്പൊടി ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചേർത്തിരിക്കുന്ന പൊടികളുടെ എല്ലാം പച്ച മണം വിട്ടു കഴിഞ്ഞാൽ നമ്മൾ മുറിച്ചു മാറ്റി വച്ചിരിക്കുന്ന കോഴി മുട്ട ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് രണ്ട് മിനിറ്റ് അടച്ചു വെക്കാം. ഇതാ ഇപ്പോൾ നിങ്ങളുടെ മുന്നിൽ സ്വാദിഷ്ടമായ ഈ വിഭവം തയ്യാറായിരിക്കുന്നു.