കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാരവാനിൽ യുവാക്കള്‍ മരിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് എന്‍ഐടി സംഘം കാരവൻ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
കാരവാന്‍റെ ഉള്ളിൽ കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. ജനറേറ്ററിൽ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററിൽ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്‍റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കർണ്ടെത്താനാണ് വിശദമായ പരിശോധന. പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ടയ്ക്കകം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും.