Features

ബ്രൊക്കോളിക്ക് ഇത്രയും ആരോഗ്യ ഗുണങ്ങളോ? Broccoli health benefits

പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒന്നാണ് ഇത്. ഇരുമ്പിന്റെ കാര്യത്തിലും മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി.

ബ്രോക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?

ക്യാൻസറിനെ തടയാണ് സഹായിക്കുന്നു

ക്യാൻസറിനെ തടയാൻ സഹായിക്കുന്ന ഒരു നല്ല പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ശരീരത്തിൽ ഈസ്ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ. ബ്രോക്കോളി ഈസ്ട്രോജന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

കണ്ണിനെ ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നു

ബീറ്റാകരോട്ടിൻ, വൈറ്റമിൻ ബി, വൈറ്റമിൻ ഇ എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയ്ക്കെതിരെ ഇവ ഫലപ്രദമായി പ്രവർത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന സൾഫറാഫേൻ ശ്വാസകോശ അണുബാധകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു.

ചർമ്മത്തെ സംരക്ഷിക്കുന്നു

ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ കെ, അമിനോ ആസിഡ്, മിനറൽസ് എന്നിവ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.

അലർജിയെ അകറ്റാൻ സഹായിക്കുന്നു

അലർജി പ്രശ്നമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുന്നത് നല്ലതാണ്. ജലദോഷം, ചുമ, തുമ്മൽ എന്നിവ അകറ്റാൻ വളരെ നല്ല ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. വൈറ്റമിൻ സി ധാരാളമടങ്ങിയിരിക്കുന്നതിനാൽ, ഫ്രീറാഡിക്കലുകൾക്കും ഓക്സിഡേറ്റീവ് തകരാറുകൾക്കുമെതിരെ പ്രവർത്തിക്കുന്നു.

കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു. ബ്രോക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഡി‌എൻഎ യുടെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും ഓസ്റ്റിയോആർത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാൽ, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് സഹായിക്കും.