ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹവുമായി വിലാപയാത്ര നിഗം ബോധ്ഘട്ടിലേക്ക് പുറപ്പെട്ടു. രാവിലെ 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകർമം. മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽനിന്നും രാവിലെ എട്ടോടെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദർശനം പൂർത്തിയായതിന് ശേഷം സംസ്‌കാരത്തിനായി വിലാപയാത്ര പുറപ്പെട്ടത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്.
ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. അന്ത്യകർമങ്ങൾക്കും സംസ്കാരത്തിനും ഒരേ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകി. മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനുള്ള സ്ഥലം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. സ്മാരകം നിർമിക്കാനുള്ള സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.
CONTENT HIGHLIGHT: manmohan singh funeral nigambodh ghat updates