സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ ഇനി വളരെ പെട്ടെന്ന് വീട്ടിൽ തയ്യാറാക്കാം. കടകളിൽ കിട്ടുന്ന സ്വാദിൽ തന്നെ വീട്ടിലും തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. ചിക്കന്‍ –
- 2. ഇഞ്ചി അരച്ചത്- 1 ടീസ്പൂണ്‍
- 3. വെളുത്തുള്ളി അരച്ചത്- 1 ടീസ്പൂണ്‍
- 4. ഉപ്പ്-പാകത്തിന്
- 5. നാരങ്ങാനീര്- അര ടീസ്പൂണ്‍
- 6. മുളകുപൊടി- 2 ടീസ്പൂണ്‍
- 7. മഞ്ഞള്‍പ്പൊടി- കാല് ടീസ്പൂണ്‍
- 8. പെരുംജീരകം-കാല് ടീസ്പൂണ്‍ (പൊടിച്ചത്)
- 9. ജീരകം- കാല് ടീസ്പൂണ്‍ (പൊടിച്ചത്)
- 10. ചുവന്ന മുളക്- അര ടീസ്പൂണ്‍ (ചതച്ചത്)
- 11. വെളിച്ചെണ്ണ- 3 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുറിച്ചെടുത്ത ചിക്കനില്‍ ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം(പൊടിച്ചത്), ജീരകം- കാല് ടീസ്പൂണ്‍, ചുവന്ന മുളക് (ചതച്ചത്) എന്നിവ വെളിച്ചെണ്ണ ചേര്‍ത്ത് മസാല തയ്യാറാക്കി നേരത്തെ മാറ്റിവെച്ച ചിക്കനുമായി ചേര്‍ത്തിളക്കുക. അതിനുശേഷം ഗ്രില്ലര്‍ ഉപയോഗിച്ച് നന്നായി ഗ്രില്‍ ചെയ്തെടുക്കുക. സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ തയ്യാർ.