രാവിലെ ബാക്കിവന്ന ഇഡ്ഡലി കൊണ്ട് വൈകുന്നേരം ഒരു ഉപ്പുമാവ് തയാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഇഡ്ഡലി – 8 എണ്ണം
- എണ്ണ – 3 ടീസ്പൂണ്‍
- കടുക് – 1 ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂണ്‍
- ചെറിയ ഉള്ളി – 5 എണ്ണം
- പച്ചമുളക് – 3 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില – ആവശ്യമെങ്കില്‍ മാത്രം
തയ്യാറാക്കുന്ന വിധം
ആദ്യം ഇഡ്ഡലി കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേര്‍ക്കുക. അല്പം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പൊടിച്ച് വച്ചിരിക്കുന്ന ഇഡ്ഡലി ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം മല്ലിയില ചേർക്കുക. ഇഡ്ഡലി ഉപ്പുമാവ് തയ്യാർ.