വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ചിക്കൻ – 1 കി. ലോ
- മുളക് പൊടി – 2 ടീസ്പൂൺ
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- ഉപ്പ്
- ചെറുനാരങ്ങാനീര്
- ഉള്ളി – 1 എണ്ണം
- കാപ്സിക്കം – 1 എണ്ണം ( ചെറുത് )
- പച്ച മുളക് – 2 എണ്ണം
- ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ
- ചില്ലി ഫ്ലെയ്ക്സ് – 2 ടീസ്പൂപൂ
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ വൃത്തിയായി കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ മഞ്ഞൾപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേർത്ത് കൈ കൊണ്ട് നല്ലവണ്ണം മിക്സാക്കുക. പിന്നീട് ചെറുനാരങ്ങാനീര് ചേർത്ത് മിക്സാക്കിയ ശേഷം ഒരു മണിക്കൂർ മൂടിവയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക.
ശേഷം മിക്സാക്കി വച്ച ചിക്കൻ ഓരോന്നായി ഇട്ട് ഫ്രൈചെയ്ത് എടുക്കുക. പിന്നീട് വേറൊരു കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക. അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി ചേർക്കുക. പിന്നീട് 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം കാപ്സിക്കവും പച്ചമുളകും ചേർക്കുക. ശേഷം മഞ്ഞൾപ്പൊടിയും, മുളക് പൊടിയും ,ഖരം മസാലയും ചേർക്കുക. ചില്ലി ഫ്ലെയ്ക്ക്സ് ഇടുക. പിന്നെ ടൊമാറ്റോ സോസു കൂടി ചേർക്കുക. മിക്സാക്കുക. ശേഷം ഫ്രൈ ചെയ്ത ചിക്കൻ കൂടി ഇട്ട ശേഷം മിക്സാക്കുക. ചിക്കൻ കൊണ്ടാട്ടം റെഡി.