Food

ലൈം ജ്യൂസ് അല്പം വ്യത്യസ്തമായി തയ്യാറാക്കിയാലോ? കാരറ്റ് ലൈം ജ്യൂസ് | Carrot lime juice

ലൈം ജ്യൂസ് അല്പം വ്യത്യസ്തമായി തയ്യാറാക്കിയാലോ? കഴിച്ചിട്ടുണ്ടാവും. കാരറ്റ് ചേർത്ത് ഒരു കിടിലൻ ലൈം ജ്യൂസ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • കാരറ്റ് – ഒരെണ്ണം
  • നാരങ്ങ – ഒരു നാരങ്ങയുടെ നീര്
  • പഞ്ചസാര – പാകത്തിന്
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ചമുളക് – ഒരെണ്ണം
  • പുതിനയില – ഒരു പിടി
  • ഉപ്പ് – ഒരു നുള്ള്
  • വെള്ളം – പാകത്തിന്

തയ്യാറാക്കുന്ന വിധം

കാരറ്റും നാരങ്ങ നീരും പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പും എല്ലാം കൂടി മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് നല്ലതുപോലെ അരിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റാവുന്നതാണ്. ശേഷം ഉപ്പും പഞ്ചസാരയും ആവശ്യത്തിനിട്ട് അതിലേക്ക് ഐസ്‌ക്യൂബ് കൂടി മിക്‌സ് ചെയ്ത് അല്‍പം പുതിനയില ചേര്‍ത്ത് നല്ല ടേസ്റ്റില്‍ കുടിക്കാവുന്നതാണ്.