സേവാശക്തി ഫൗണ്ടേഷന്റെ ഒന്നാം വാർഷികാഘോഷം ഡിസംബർ 29 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ തിരുവനന്തപുരം സ്റ്റാച്യൂ പ്രസ് ക്ലബിന് സമീപം മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടക്കും.
ചികിത്സാ ധനസഹായ വിതരണം, വിദ്യാർത്ഥി സംഗമം,ക്വിസ് മത്സരം, ഉപന്യാസ രചന മത്സരം, കുടുംബസംഗമം,ആദരണസഭ,പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം, മെമ്പർഷിപ് വിതരണം,യൂത്ത് ആന്റ് വനിതാ വിംഗ് രൂപീകരണം എന്നിവ ഇതിനോടനുബന്ധിച്ചു നടക്കും.
അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിക്കും.ഗൗരി പാർവതി ഭായി മുഖ്യാതിഥിയാകും.ഫൗണ്ടേഷൻ ചെയർമാൻ സി. എസ് മോഹനൻ അധ്യക്ഷനായിരിക്കും.എം. നന്ദകുമാർ, ഡോ. പുനലൂർ സോമരാജൻ, എം. എസ് ഫൈസൽഖാൻ,ഡോ. രഞ്ജിത്ത് വിജയഹരി, ദിനേശ് പണിക്കർ, എം. സന്തോഷ്, സി. അനൂപ് തുടങ്ങിയവർ സംസാരിക്കും.
- ക്വിസ് മത്സരം 29 ന്
സേവാശക്തി ഫൗണ്ടേഷന്റെ വാർഷികത്തോട് അനുബന്ധിച്ച് ഡിസംബർ 29 ഞായറാഴ്ച സ്റ്റാച്യൂ
മന്നം നാഷണൽ ക്ലബ്ബിൽ വച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും.
എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
ചാരിറ്റി പ്രവർത്തനങ്ങളെയും ആനുകാലിക വിഷയങ്ങളെയും ആസ്പദമാക്കിയാണ് മത്സരം.
രണ്ട് പേർ അടങ്ങുന്ന ഗ്രൂപ്പായി ആണ് അപേക്ഷിക്കേണ്ടത്.
ഒന്നാം സ്ഥാനത്തിന് 10000 രൂപയും രണ്ടാം സ്ഥാനത്തിന് 5000 രൂപയും മൂന്നാം സ്ഥാനത്തിന് 3000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും നൽകും.പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും മെമെന്റോയും നൽകും. രജിസ്ട്രേഷൻ ഫീസ് ഇല്ല. രജിസ്റ്റർ ചെയ്യുന്നവർ 29 ന് രാവിലെ 9 മണിക്ക് സ്റ്റാച്യൂ നാഷണൽ ക്ലബ്ബിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7558019849, 9400229914,9995119078.
CONTENT HIGHLIGHTS; Sevashakti Foundation Anniversary Celebration, Quiz Competition and Family Gathering