ഭക്ഷണത്തിന് ശേഷം അല്പം മധുരമായാലോ? എങ്കിൽ ഒരു പായസമാകാം അല്ലെ, രുചികരമായ ഇളനീർ പായസം തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി ഇളനീർ പായസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പാല് – 1 1/2 കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാല്‍ – 1/2 കപ്പ്
- ഇളനീര് – 1/2 കപ്പ്
- പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍
- മില്‍ക്ക് മെയ്ഡ്- 2 ടേബിള്‍സ്പൂണ്‍
- ഏലയ്ക്കാപ്പൊടി – അല്പം
- അരയ്ക്കാന്‍
- ഇളനീര് – 1/2 കപ്പ്
- ഇളനീര് വെള്ളം – 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഇളനീരും അല്പം ഇളനീര് പാനീയവും ഒരു പാത്രത്തില്‍ അരച്ചെടുത്ത് മിക്സ് ചെയ്യുക. എന്നിട്ട് പാല് കുറഞ്ഞ ചൂടില്‍ 5 മിനിറ്റ് നന്നായി തിളപ്പിക്കുക, പഞ്ചസാരയും അല്പം മില്‍ക്ക് മെയ്ഡും ചേര്‍ത്ത് കട്ടിയുള്ളതും ക്രീം നിറമാകുന്നതുവരെ നന്നായി ഇളക്കി തണുപ്പിക്കുക. ഇതിലേക്ക് ഏലക്കാപ്പെടിയും തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കി വിളമ്പുക, രുചികരമായ ഇളനീര് പായസം തയ്യാര്‍.