നുറുക്കു ഗോതമ്പ് വെച്ച് ഒരു കിടിലൻ ഉപ്പുമാവ് തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഉപ്പുമാവ്.
ആവശ്യമായ ചേരുവകള്‍
- നുറുക്ക് ഗോതമ്പ് – 1 കപ്പ്
- വെള്ളം – 1 & 1/2 കപ്പ്
- ഉള്ളി – 1/2 കപ്പ്
- കാരറ്റ് – 1/2 കപ്പ്
- ഗ്രീന്‍ പീസ് – 1/2 കപ്പ്
- പച്ചമുളക് – 1 എണ്ണം
- ഇഞ്ചി – 1 ഇഞ്ച് നീളം വരുന്നത്
- കറിവേപ്പില – ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- കടുക് – 1/4 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- ഓയില്‍ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് നന്നായി കഴുകിയതിനു ശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് കുക്കറില്‍ മീഡിയം ഫ്‌ലയിമില്‍ 2 വിസില്‍ അടിപ്പിക്കുക. ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക പൊട്ടിച്ച്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം ഉപ്പ്, മഞ്ഞള്‍പ്പൊടി, കാരറ്റ്, ഗ്രീന്‍ പീസ് എന്നിവ ചേര്‍ത്ത് വഴറ്റി വേവിച്ച നുറുക്കു ഗോതമ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഉപ്പുമാവ് റെഡി.