കായംകുളം: പതിനാറുകാരനെ പീഡിപ്പിച്ച പത്തൊമ്പതുകാരി അറസ്റ്റിൽ. ചവറ ശങ്കരമംഗലം സ്വദേശിനിയായ യുവതിയെയാണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ ടി ബിനുകുമാറിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഡിസംബർ ഒന്നിന് യുവതി വീട്ടിൽ നിന്നും കൂട്ടികൊണ്ടുപോയെന്നും പല സ്ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. യുവതിയും പതിനാറുകാരനും മൈസൂരു, മാഹി, പാലക്കാട്, പളനി, മലപ്പുറം അടക്കമുള്ള സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറയുന്നു.
നേരത്തെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാർ, യുവതിയുടെ ബന്ധു കൂടിയായ പതിനാറുകാരന്‍റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് പതിനാറുകാരനുമായി യുവതി വീടുവിട്ട് ഒളിവിൽ പോയത്. പതിനാറുകാരൻറെ മാതാവ് വള്ളികുന്നം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട ബസ് സ്റ്റാന്‍റിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവതിയെ റിമാൻഡ് ചെയ്തു.
CONTENT HIGHLIGHT: 19 year old woman arrested