ചപ്പാത്തിക്കൊപ്പം കഴിക്കാൻ ചിക്കന്‍ പിരിപിരി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചിക്കന്‍ പിരിപിരി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍ – ഒരു കിലോ (മുറിച്ചത്)
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
- വിനാഗിരി – ഒരു ടീസ്പൂണ്‍
- മുട്ട – ഒന്ന്
- കോണ്‍ഫ്‌ളവര്‍ – ഒരു ടേബിള്‍ സ്പൂണ്‍
- മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
- പെരുംജീരകം പൊടിച്ചത് – ഒരു ടീസ്പൂണ്‍
- പച്ചമുളക് – അഞ്ചെണ്ണം
- കറിവേപ്പില – അഞ്ച് തണ്ട്
- പിരിയന്‍ മുളക് – മൂന്ന് ടേബിള്‍സ്പൂണ്‍ (ചതച്ചത്)
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി, മുട്ട, കോണ്‍ഫ്‌ളവര്‍, മുളകുപൊടി, മഞ്ഞള്‍പൊടി, പെരുംജീരകം എന്നിവ യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കണം. പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങളിട്ട് ഡീപ് ഫ്രൈ ചെയ്യുക. ബാക്കിയുള്ള വെളിച്ചെണ്ണയില്‍ നിന്ന് മൂന്ന് ടേബിള്‍സ്പൂണ്‍ മറ്റൊരു പാത്രത്തിലൊഴിച്ച് ചൂടാകുമ്പോള്‍ പച്ചമുളക്, കറിവേപ്പില, പിരിയന്‍മുളക് എന്നിവയിട്ട് വഴറ്റുക. അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം.