Kerala

ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; പിന്നെയും പീഡിപ്പിച്ചത് പലതവണ; പ്രതി പിടിയിൽ | man arrested alappuzha

കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപം വെച്ചാണ് പ്രതിയായ ധനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തിൽ ധനീഷ് (31) ആണ് പിടിയിലായത്. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തത്. തൃക്കുന്നപ്പുഴ പോലീസാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ചിന് ആയിരുന്നു സംഭവം. യുവതിയെ അവരുടെ ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കടന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ ബഹളം വെക്കുകയും തുടർന്ന് പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു.

തുടർന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജോലി കഴിഞ്ഞ് കായംകുളം ബസ്റ്റാന്റിലേക്ക് പോയ യുവതിയെ പ്രതിയുടെ ഓട്ടോയിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോകുകയും എതിർത്തപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കയും ചെയ്തു.

കള്ളിക്കാട് ശിവ നടക്ഷേത്രത്തിന് സമീപം വെച്ചാണ് പ്രതിയായ ധനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ ഷാജിമോൻ ബി, എസ് ഐ അജിത്ത് കെ, എസ് സി പി ഒ മാരായ ഇക്ബാൽ, സജീഷ്, ഷിജു സിപിഒ മാരായ അനീഷ്, വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.