വരണ്ട ചർമ്മം നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ടും ചർമ്മം വരണ്ടതാകാം. ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തത് കൊണ്ടും ചർമ്മം വരണ്ട് പൊട്ടുകയും ചുളിവുകൾ വീഴുകയും ചെയ്യും. വെള്ളം ധാരാളമായി കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
വരണ്ട ചർമ്മമുള്ളവർക്ക് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
വെള്ളരിക്ക ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വെള്ളരിക്കയിൽ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. അതിനാൽ വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വരണ്ട ചർമ്മം ഉള്ളവർക്ക് നല്ലതാണ്.
രണ്ട്…
അവക്കാഡോ ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് വരണ്ട ചർമ്മം ഉള്ളവർക്ക് നല്ലതാണ്.
മൂന്ന്…
മധുരക്കിഴങ്ങ് ആണ് ഈ മൂന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എയും ബീറ്റ കരോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്…
ചീരയാണ് അടുത്തത്. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചർമ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.
അഞ്ച്…
വാൾനട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങൾ എന്നിവ ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കും. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും.
ആറ്…
മുട്ടയാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനുകൾ, വിറ്റാമിൻ എ, ബി5, ഇ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് വരണ്ട ചർമ്മം ഉള്ളവർക്ക് നല്ലതാണ്.
content highlight: best-foods-for-dry-skin