Recipe

നല്ല രുചിയിലും ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ സലാഡ്

തയാറാക്കുന്ന വിധം

പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് കുറച്ച് ക്യാരറ്റും കേബേജും ഒന്ന് വയറ്റി ഇതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ചിക്കനും കൂടെ ചേർത്ത് കൊടുക്കുക കുരുമുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചതാണ് ഇത് ഒരു ബൗളിലേക്ക് മാറ്റിവെക്കാം. ⁠ഇനി ഇതിലേക്കുള്ള മയോണൈസ് തയ്യാറാക്കി എടുക്കാം രണ്ടു പുഴുങ്ങിയ മുട്ടയും രണ്ടല്ലി വെളുത്തുള്ളിയും കുറച്ച് കുരുമുളകുപൊടിയും പാകത്തിന് ഉപ്പും രണ്ട് ടീസ്പൂൺ സൺഫ്ലവർ ഓയിലും മിക്സിയുടെ ജാറിലേക്ക് ചേർത്തുകൊടുത്ത നന്നായിട്ടുണ്ട് അടിച്ചെടുക്കാം നല്ല ഹെൽത്തി ആയിട്ടുള്ള മയോണൈസ് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ⁠മാറ്റിവെച്ച വെജിറ്റബിൾസ് ചിക്കൻ മിക്സിലേക്ക് ഹെൽത്തി ആയിട്ട് തയ്യാറാക്കിയെടുത്ത മയോണൈസും നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്രൂട്ട്സും ചേർകാം ആപ്പിളും ബനാനയും പൈനാപ്പിളും ചേർത്തിട്ടുണ്ട് കുറച്ചു കുക്കുമ്പർ കൂടെ സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് ചേർത്തിട്ടുണ്ട്, ⁠എല്ലാം കൂടെ പതുക്കെ നല്ലവണ്ണം മിക്സ് ചെയ്തു മല്ലിയിലയും പുഴുങ്ങിയ കാട മുട്ടയും വെച്ച് സേർവ് ചെയ്യാം നല്ല ഹെൽത്തി സലാഡ് റെഡി