മിക്സിയുടെ ജാറിലേക്ക് ഒരുപിടി മല്ലിയില അരപ്പിടി പൊതിനയില കുറച്ച് കറിവേപ്പില 5 പച്ചമുളക് (എരുവിന് അനുസരിച്ച് മുളകില്‍ അളവിൽ മാറ്റം വരുത്താം)നാലഞ്ചു ചെറിയ കഷണം ഇഞ്ചി 10 അല്ലി വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുക്കുക
ശേഷം അരപ്പ് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് ഉപ്പും രണ്ട് ടീസ്പൂൺ കോൺഫ്ലോറും ഒരു ടീസ്പൂൺ നാരങ്ങാനീര് അതല്ലെങ്കിൽ വിനാഗിരി ഒരു മുട്ടയുടെ പകുതി എന്നിവ ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക
കഴുകി വൃത്തിയാക്കി വെച്ച അരക്കിലോ ചിക്കനിലേക് ഈ മസാല ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തെടുത്ത ശേഷം ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ ആയിട്ട് മാറ്റിവയ്ക്കുക
ഇനി നല്ല ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക കുറച്ചു കറിവേപ്പില കൂടെ ചേർത്തു കൊടുക്കുക
ഇനി നല്ല ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക കുറച്ചു കറിവേപ്പില കൂടെ ചേർത്തു കൊടുക്കുക