India

കനത്ത് മൂടൽ മഞ്ഞ്; നൂറ്റാണ്ടിലെ അതിശക്ത മഴ ഡൽഹിയിൽ ഓറഞ്ച് അലർട്ട്

ഡൽഹി: കനത്ത് മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. അടുത്ത 2 ദിവസങ്ങളിൽ ഡൽഹിയിൽ നേരിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഡൽഹിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു എന്നതാണ് ഏക ആശ്വാസം. 152 ആണ് വായുഗുണനിലവാര സൂചികയിൽ ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.

കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മഴ മുന്നറിയിപ്പുണ്ട്. അതേസമയം ഡൽഹിയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് റെക്കോഡ് മഴയാണ്. 24 മണിക്കൂറിനിടെ പെയ്തത് 101 വർഷത്തിനിടയിലെ ഏറ്റവും ശകതമായ മഴയാണെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്. സാധാരണ ഡിസംബറിൽ ലഭിക്കുന്ന മഴയുടെ 5 ഇരട്ടിയാണ് ഇപ്പോൾ ലഭിച്ചതെന്നും കാലാവസ്ഥ കേന്ദ്രം വിവരിച്ചു.

­