വാഷിങ്ടൺ: ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയന്റോടെ ഹംപിയുടെ കിരീടനേട്ടം. 2019-ല്‍ മോസ്‌കോയില്‍ കിരീടം നേടിയ ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്.
10 വയസ്സിനും 12 വയസ്സിനും 14 വയസ്സിനും താഴെയുള്ള പെൺകുട്ടികളുടെ ചെസിൽ ലോക കിരീടം നേടി ഇന്ത്യയെ വിസ്മയിപ്പിച്ച താരമാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി. ഒളിമ്പ്യാഡ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിൽ സ്വർണ്ണമെഡൽ ജേതാവാണ്.