വാഴപ്പിണ്ടി വെച്ച് അച്ചാർ തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. അച്ചാര്‍ പ്രിയർക്ക് ഇത് തീർച്ചയായും ഇഷ്ടപെടും. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- വാഴപ്പിണ്ടി
- മുളക്പൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി – 1 / 4
- ഇഞ്ചി – 1
- വെളുത്തുള്ളി – 3
- കായം – 3 ടേബിൾസ്പൂൺ
- കടുക് – 1 ടേബിൾസ്പൂൺ
- എണ്ണ
- ഉപ്പ്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
വാഴപ്പിണ്ടി അരിഞ്ഞ വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി ചതച്ച് എടുക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് കുടി ചേർത്ത് ഇളക്കുക. ഇനി അതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. എല്ലാം നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് വാഴപിണ്ടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി ഇളക്കുക. വാഴപ്പിണ്ടി നന്നായി വഴണ്ട് കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇടുക. അതിലേക്ക് കായം, മുളക്പൊടി എന്നിവ ചേർത്ത് ഇളക്കുക. ഇനി അതിലേക്ക് വാഴപ്പിണ്ടി ഇട്ട് ആവിശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. വാഴപ്പിണ്ടി അച്ചാർ തയ്യാർ.