ബ്രേക്ക്ഫാസ്റ്റിന് അല്പം വെറൈറ്റി പരീക്ഷിച്ചാലോ? അല്പം വ്യത്യസ്തമായി ഒരു അവൽ പുട്ട് തയ്യാറാക്കാം. എങ്ങനെയെന്നല്ലേ, വരൂ നോക്കാം.
ആവശ്യമായ ചേരുവകൾ
- അവൽ ഒന്നര കപ്പ്
- ഉപ്പ് ആവശ്യത്തിന്
- തേങ്ങ ചിരകിയത് ഒരു കപ്പ്
- വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ അഞ്ച് മിനുട്ട് വറുത്തെടുക്കുക. ശേഷം തണുക്കാൻ വയ്ക്കണം. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം കുറച്ച് കുറച്ചായി ഒഴിച്ചു കൊടുത്ത് പൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയിൽ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. ചൂടുള്ള അവൽ പുട്ട് റെഡി.