ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് കാരറ്റ്. ഇത് വെച്ച് ഒരു ഷേക്ക് തയ്യാറാക്കിയാലോ?വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ ഷേക്ക്.
ആവശ്യമായ ചേരുവകൾ
- വേവിച്ച കാരറ്റ് 2 എണ്ണം
- പഞ്ചസാര 2 ടേബിൾ സ്പൂൺ
- തണുത്ത പാൽ 1 കപ്പ്
- ഏലയ്ക്ക 1 എണ്ണം
- ഐസ്ക്രീം 2 സ്കൂപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്കയും ഒന്നിച്ചുചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് പിസ്ത, ബദാം എന്നിവ പൊടിച്ചത് ചേർത്ത് അലങ്കരിക്കുക.