2025 എന്ന പ്രതീക്ഷകളുടെ പുതുവർഷത്തിലേക്ക് നമ്മൾ കടക്കാൻ പോവുകയാണ്. 2024 ലെ വിപണി പ്രകടനം ഒന്ന് പരിശോധിച്ചാൽ വര്‍ഷാവസാനം വരുമാനം സൃഷ്ടിച്ചവരും, നശിപ്പിച്ചവരും ഉണ്ട്. എങ്കിലും പൊതുവെ വിലയിരുത്തുമ്പോൾ 2024 വിപണികളെ സംബന്ധിച്ച് മികച്ച വര്‍ഷം ആയിരുന്നു. ഓഹരി വിപണികളെ സംബന്ധിച്ച് വിരലില്‍ എണ്ണാവുന്ന സെഷനുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 10,000 കോടി രൂപയില്‍ അധികം വിപണി മൂല്യമുള്ള 10 ഓഹരികളുടെ എയ്‌സ് ഇക്വിറ്റി പ്രകാരമുള്ള വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
1. എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, പ്രോജക്ട് മാനേജ്മെൻ്റ്, പവർ ഉൽപ്പാദനം, ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചർ ആവശ്യകതകൾ എന്നിവയ്ക്കായുള്ള ഉൽപ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും വിതരണത്തിൽ മികവുറ്റ രാജ്യത്തെ മുൻനിര എനർജി പ്ലെയറാണ് ജിഇ വെര്‍നോവ ടി ആൻഡ് ഡി ഇന്ത്യ. 2024ൽ വൻ മുന്നേറ്റം കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞത്. 2024 ലെ കുതിപ്പ് 319 ശതമാനം ആയിരുന്നു. വില നീക്കം: 503- 2,108 രൂപയും വിപണി മൂല്യം: 53,986 കോടിയുമായിരുന്നു. നിലവിലെ ഓഹരി വില: 2,080 രൂപയാണ്.
2. 1987-ൽ സ്ഥാപിതമായ ഒരു വൈവിധ്യമാർന്ന സാമ്പത്തിക സേവന സ്ഥാപനമായി 500ൽ അധികം നഗരങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 2024ലെ കുതിപ്പ് 199 ശതമാനം ആണ്. വില നീക്കം: 310- 929 രൂപയും വിപണി മൂല്യം: 55,649 കോടിയുമാണ്. നിലവിലെ ഓഹരി വില: 917.50 രൂപയാണ്.
3. ഇന്ത്യൻ ഉപസ്ഥാപനമായ ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയറിൽ 2024 ലെ കുതിപ്പ് 191 ശതമാനമാണ്. വില നീക്കം: 4,215- 12,295 രൂപയും വിപണി മൂല്യം: 1,06,463 കോടിയുമാണ്. നിലവിലെ ഓഹരി വില: 12,295 രൂപയാണ്
4. ഇലക്ട്രോണിക്സ് നിർമിത കമ്പനി കെയ്ന്‍സ് ടെക്‌നോളജീസ് ഇന്ത്യയുടെ 2024 ലെ കുതിപ്പ് 181 ശതമാനം ആണ്. വില നീക്കം: 2,608- 7,334 രൂപയും വിപണി മൂല്യം: 46,947 കോടിയുമാണ്. നിലവിലെ ഓഹരി വില: 7,250 രൂപയാണ്.
5. ഇന്ത്യൻ കമ്പനി ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ 2024 ലെ കുതിപ്പ് 174 ശതമാനം ആണ്. വില നീക്കം: 6,561- 17,997 രൂപയും വിപണി മൂല്യം: 1,08,527 കോടിയുമാണ്. നിലവിലെ ഓഹരി വില: 17,880 രൂപയാണ്
6. മുംബൈ ആസ്ഥാനമായ ഇന്ത്യൻ മീഡിയ സ്ഥാപനം സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസിന് 2024ൽ ഇടിവാണ് നേരിടേണ്ടി വന്നത്. 54 ശതമാനം ആയിരുന്നു സ്ഥാപനതിന്റെ ഇടിവ്. വില നീക്കം: 275- 126 രൂപയും വിപണി മൂല്യം: 12,074 കോടിയും ആയിരുന്നു. നിലവിലെ ഓഹരി വില: 126 രൂപയാണ്.
7. മസ്കിന്‍റെ സ്‍റ്റാര്‍ലിങ്കുമായി പങ്കാളിത്തം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും വൊഡഫോണ്‍ ഐഡിയ കൂപ്പുകുത്തിയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 2024 ലെ ഇടിവ് 53 ശതമാനം ആയിരുന്നു. വില നീക്കം: 16- 7 രൂപയും വിപണി മൂല്യം: 52,135 കോടിയും ആയിരുന്നു. നിലവിലെ ഓഹരി വില: 7.47 രൂപയാണ്.
8. അത്യാവശ്യ ഘട്ടങ്ങളിൽ വായ്പ സുഗമമാക്കുന്ന ക്രെഡിറ്റ് ആകസസ് ഗ്രാമീണും ഇടിവാണ് നേരിട്ടത്. 2024 ലെ ഇടിവ് 48 ശതമാനം ആയിരുന്നു. വില നീക്കം: 1,598- 827 രൂപയും
വിപണി മൂല്യം: 13,202 കോടിയുമായിരുന്നു. നിലവിലെ ഓഹരി വില: 827.65 രൂപയാണ്.
9. മുംബൈ ആസ്ഥാനമായ ആര്‍ബിഎല്‍ ബാങ്കിന്റെ 2024 ലെ ഇടിവ് 45 ശതമാനം ആണ്. വില നീക്കം: 279- 163 രൂപയും വിപണി മൂല്യം: 9,414 കോടിയുമാണ്. നിലവിലെ ഓഹരി വില: 163.51 രൂപയാണ്.
10. ഹൊനാസ കണ്‍സ്യൂമറിന്റെ 2024 ലെ ഇടിവ് 43 ശതമാനം ആയിരുന്നു. വില നീക്കം: 441- 255 രൂപയും വിപണി മൂല്യം: 8,216 കോടിയുമാണ്. നിലവിലെ ഓഹരി വില: 254.90 രൂപയാണ്.