കൊലയാളി പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം എ കെ ബാലന്. പെരിയ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും എ കെ ബാലന് പറഞ്ഞു. പെരിയ കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം സി ബി ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 10 പേരെ കോടതി കുറ്റവിമുക്തരാക്കി. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് എതിരെ കൊലപാതക കുറ്റവും മറ്റുള്ളവര്‍ക്ക് എതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 3 ന് വിധിക്കും.
കെ.മണികണ്ഠന്, കെ വി.കുഞ്ഞിരാമന്, രാഘവന് വെളുത്തോളി, കെ.വി ഭാസ്കരന് എന്നിവര്‍ക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തില്‍ തുടരാം. ആകെ 24 പേര് പ്രതികളായ കേസില്‍ 14 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 10 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു.