യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് സ്റ്റേഷൻസ് അറിയിച്ചു. ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുല്ല പ്രദേശത്ത് പ്രാദേശിക സമയം വൈകിട്ട് 5.51നാണ് നാല് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിന്‍റെ പ്രകമ്പനമോ പ്രത്യാഘാതമോ പ്രദേശത്ത് അനുഭവപ്പെട്ടില്ലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.