കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ ഗവർണർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന അവസരത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗികമായി വിടപറച്ചിൽ ചടങ്ങ് സംഘടിപ്പിക്കാത്തതിനെക്കുറിച്ചും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് കുറച്ച് സമയം മലയാളത്തിലാണ് അദ്ദേഹം സംസാരിച്ചത്.
ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓര്‍മ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതു വരട്ടെ – ഗവര്‍ണര്‍ മലയാളത്തില്‍ പറഞ്ഞു.
ഔദ്യോഗിക യാത്ര അയപ്പ് ഇല്ലാത്തത് ദുഃഖാചരണമായതിനാലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വകലാശാല വിഷയത്തില്‍ ഒഴികെ സര്‍ക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. തന്റെ പ്രവര്‍ത്തന രീതി മറ്റൊരാളുമയി താരതമ്യപ്പെടുത്തേണ്ടതില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിനിധികള്‍ സൗഹൃദ സന്ദര്‍ശനം നടത്താത്തതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.