E.P. Jayarajan's autobiography controversy... DC Books owner Ravi DC's statement recorded
ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി ഇ.പി ജയരാജൻ. ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഞാൻ എഴുതിയ പുസ്തകത്തിൻ്റെ പ്രസാധനം രാവിലെ 10 മണിക്കെന്ന രീതിയിൽ വാർത്ത വരുന്നത്. ഞാൻ അന്നു തന്നെ അതിനെക്കുറിച്ച് വ്യക്തമാക്കിയതാണ്. അതും ആസൂത്രിതമായിരുന്നു. പാർട്ടിക്കും സർക്കാരിനുമെതിരായ ഇത്തരം വാർത്ത നൽകാൻ ഡിസിയെ ഉപയോഗിച്ചുവെന്നാണ് മനസിലാക്കുന്നത്. തികച്ചും ഇല്ലാത്ത വാർത്തയുണ്ടാക്കി വലിയ ഭൂകമ്പമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു. പൊലീസ് റിപ്പോർട്ട് ലഭിച്ചതിനുശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും. ഡിസി ബുക്സിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമപരമായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
പാർലമെൻ്റ് തെരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടാക്കാനുള്ള ശ്രമം നടത്തി. ഞാൻ തിരുവനന്തപുരത്തുള്ളപ്പോൾ ഒരു മുൻ കേന്ദ്ര മന്ത്രി എന്നെ പരിചയപ്പെടാൻ വന്നു. അഞ്ച് മിനിറ്റ് സംസാരിച്ച് ഞങ്ങൾ പിരിഞ്ഞു. അതിനുശേഷം ഒന്നരവർഷം കഴിഞ്ഞാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വരുമ്പോൾ എന്നോട് ചോദിച്ചു- ജാവഡേക്കറെ കണ്ടിരുന്നോ എന്ന്. കളവ് പറയേണ്ട ആവശ്യം എനിക്കില്ല- ഇ.പി കൂട്ടിച്ചേർത്തു.