രുചികരമായ മോമോസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- മൈദ 200 ഗ്രാം
- ചിക്കന്‍ എല്ലില്ലാത്തത്- 250 ഗ്രാം
- കാബേജ് 100 ഗ്രാം
- സവാള 100 ഗ്രാം
- സോയാബീന്‍ 50 ഗ്രാം
- സണ്‍ഫ്ളവര്‍ ഓയില്‍ 500 ഗ്രാം
- വെണ്ണ 20 ഗ്രാം
- ഉപ്പ് (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
മൈദ വെള്ളവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. കൈവെള്ളയില്‍ വെക്കാന്‍ പാകത്തില്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് പരത്തിയെടുക്കുക. ഇറച്ചി വേവിച്ച് മിക്സിയില്‍ പൊടിച്ചെടുക്കുക. ക്യാബേജ് വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. സവാളയും ചെറിയ കഷണങ്ങളാക്കുക. ഇവ സോയാബീനും ചേര്‍ത്ത് എണ്ണയിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് പൊടിച്ച ഇറച്ചിയും ചേര്‍ക്കാം നന്നായി വഴറ്റിയെടുക്കുക. ഈ കൂട്ട് മൈദയ്ക്കുള്ളില്വെച്ച് ഉരുളകളാക്കി മാറ്റുക. മൊമോസിന്റെ അകൃതിയില്‍ ഞൊറിയുള്ള രൂപത്തിലേക്ക് ഈ ഉരുളയെ മാറ്റാം. ശേഷം ഇഡ്ഡലി പാത്രത്തില്‍ വെച്ച് ആവിയിൽ പാകംചെയ്ത് എടുക്കുക. എണ്ണയിൽ പൊരിച്ചുമെടുക്കാം.