ബി.ആര്‍. അംബേദ്കറെ കുറിച്ച് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന ചൂടേറിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഈ സംഭവം പ്രതിപക്ഷം ഏറ്റെടുക്കുകയും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വലിയൊരു രാഷ്ട്രീയ കോലാഹലങ്ങള്‍ നടക്കുന്നതിനിടെ, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഒമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഞങ്ങള്‍ അവിടെ ഇരിക്കുകയായിരുന്നു.. ഭരണഘടന എഴുതിയ ആളും മദ്യപിച്ചിട്ടുണ്ടാകുമെന്ന് ആരോ പറയുകയായിരുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു, ഈ ക്ലിപ്പ് ഷെയര്‍ ചെയ്യുന്നതിനിടയില്‍, ഡോ. ഭീം റാവു അംബേദ്കറെക്കുറിച്ചാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയതെന്നും മദ്യപിച്ചാണ് അദ്ദേഹം ഭരണഘടന എഴുതിയതെന്നുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ അര്‍ത്ഥമാക്കുന്നത്.
ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്ത വൈറലായ വീഡിയോ, അരവിന്ദ് കെജ്‌രിവാളിനെ ദളിത് വിരുദ്ധനെന്നും ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ തലയുടെ യഥാര്‍ത്ഥ നിറമെന്നും പറഞ്ഞു. ബി.ജെ.പി നേതാവ് റിച്ച രാജ്പൂത് ട്വീറ്റ് ചെയ്ത വൈറലായ വീഡിയോ, ബാബാ സാഹിബ് അംബേദ്കറെക്കുറിച്ചുള്ള അരവിന്ദ് കെജ്‌രിവാളിന്റെ കാഴ്ചപ്പാടുകളാണിതെന്ന് എഴുതി.
ബിജെപി അനുഭാവിയായ വിഭോര്‍ ആനന്ദ് വീഡിയോ ഷെയര്‍ ചെയ്യുകയും അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സമാനമായി, നിരവധി ബി.ജെ.പി അനുഭാവികള്‍ ഇതേ അവകാശവാദത്തോടെ ഈ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.
എന്താണ് സത്യാവസ്ഥ
ആം ആദ്മി പാര്‍ട്ടി അനുഭാവിയായ സിദ്ധാര്‍ത്ഥ് മാധ്യമ സ്ഥാപനങ്ങളെയും ടാഗ് ചെയ്യുന്ന ട്വീറ്റിന് മറുപടി നല്‍കി, വൈറലായ വീഡിയോ വ്യാജമാണെന്ന് പറഞ്ഞു. ഇതിനൊപ്പം വൈറല്‍ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പും അദ്ദേഹം പങ്കുവച്ചു. ഇതില്‍ അരവിന്ദ് കെജ്‌രിവാള്‍ പറയുന്നു, ‘ഈ സമയത്ത് ഞാന്‍ എല്ലാ പാര്‍ട്ടികളുടെയും ഭരണഘടനകള്‍ വായിച്ചു. ഒരു കോണ്‍ഗ്രസുകാരനും മദ്യപിക്കില്ലെന്ന് കോണ്‍ഗ്രസിന്റെ ഭരണഘടന പറയുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ഇരിക്കുകയായിരുന്നു, ഭരണഘടന എഴുതിയ ആള്‍ മദ്യപിച്ചിട്ടുണ്ടാകുമെന്ന് ആരോ പറഞ്ഞു.
🚨Fake Misleading Video Alert 🚨
Original Video
cc @zoo_bear @AltNews @AltNewsHindi @boomlive_in @IndiaTodayFacts @FactCheckIndia @free_thinker pic.twitter.com/sXHUbnAAct
— Siddharth (@SidKeVichaar) December 23, 2024
സിദ്ധാര്‍ത്ഥ് തന്റെ അടുത്ത ട്വീറ്റില്‍ ഒരു യൂട്യൂബ് ലിങ്കും പങ്കുവച്ചു. 2012 ഡിസംബര്‍ 3 നാണ് ഇത് അപ്‌ലോഡ് ചെയ്തത്. വീഡിയോയുടെ വിവരണത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, ഈ വീഡിയോ 2012 നവംബര്‍ 25 ന് അരവിന്ദ് കെജ്‌രിവാള്‍ രാജ്ഘട്ടില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴുള്ളതാണ്.
വീഡിയോയില്‍, 4:20 മാര്‍ക്കില്‍, കെജ്‌രിവാള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണഘടനയെ വിമര്‍ശിക്കുകയും പാര്‍ട്ടികള്‍ അവരുടെ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍, തങ്ങളുടെ പ്രവര്‍ത്തകരാരും മദ്യപിക്കരുതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടന പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടന എഴുതിയ ആള്‍ തന്നെ മദ്യപിച്ചിട്ടുണ്ടാകുമെന്ന് ആരോ തന്നോട് പറഞ്ഞതായി തമാശയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചുരുക്കത്തില്‍, ബി.ജെ.പി നേതാക്കളും അനുയായികളും അരവിന്ദ് കെജ്‌രിവാളിന്റെ 12 വര്‍ഷം പഴക്കമുള്ള വീഡിയോയുടെ ക്ലിപ്പാണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചരപിപ്പിച്ചത്. അംബേദ്കര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളും അത് വിവാദമായ സാഹചര്യത്തിലാണ് വിഷയത്തില്‍ നിന്നും ശ്രദ്ധയകറ്റാന്‍ അരവിന്ദ് കെജ്രിവാളിന്റെ വീഡിയോ സന്ദര്‍ഭത്തിന് പുറത്ത് പങ്കിടുകയും മദ്യലഹരിയിലാണ് അംബേദ്കര്‍ ഭരണഘടന തയ്യാറാക്കിയതെന്ന് അദ്ദേഹം തെറ്റായി അവകാശപ്പെടുകയും ചെയ്തതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായി.